കണ്ണനോട്(ഗാനം_അംബിക_ഏലംകുളം)
ഗാനം
******
കണ്ണനോട്
***********
കണ്ണാ കാണുന്നു നിന്നെ ഞാനെന്നും കണ്ണീർക്കണത്താൽ പ്രതീക്ഷയാലേ
നിന്നോട് ഞാനൊന്നും പറയാത്തതില്ല
പറയാനെനിക്കിനിയൊന്നുമില്ല....
(കണ്ണാ നിന്നെ )
അറിയുന്നു നീയെൻ വ്യഥകളെല്ലാം
അടിയനെ പരീക്ഷിച്ചു തീർന്നില്ലയോ
കണ്ണുകളടച്ചു ഞാൻ തൊഴുതിടുമ്പോൾ
കള്ള കണ്ണുകൾ കൊണ്ടെന്നെ നോക്കിയില്ലേ
(കണ്ണാ നിന്നെ )
നിൻ തിരുമാറിലെ വനമാലയിലൊരു
മലരിദളായെന്നെ മാറ്റിടുമോ
നിൻ ചുരുൾമുടിയിലെ
മയിൽപീലിയിലെ
വർണ്ണമായെന്നെ മാറ്റിടുമോ
(കണ്ണാ നിന്നെ )
മധു നുകരുന്നൊരു മധുപനാം കണ്ണാ
മലരായെന്നെ നീ മാറ്റിടണെ
പൂജാപുഷ്പമായെന്നെ തീർത്തീടണേ....
(കണ്ണാ നിന്നെ )
അംബിക ഏലംകുളം
********************