കവിത ,,,,,,,,,,,,,,,, ചിന്തകൾ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, പറയുവാനാകാതിരിക്കില്ലൊരിക്കലും പതിവായിട്ടുള്ളയീ പാഴ്ചിന്തകൾ...... പിന്നെയും പിടിതരാതോടുന്ന ചിത്തമേ നിർത്തുമോ നിന്റെയീ പാഴ്കിനാക്കൾ.... ചിന്തകളിൽ പേറി പായുന്ന അശ്വത്തെ മനസ്സെ നിൻ മനതാരിൽ കടിഞ്ഞാണാലാക്കൂ... ഇല്ലെങ്കിൽ ഈ ലോകം ചങ്ങലക്കുള്ളിലായി വ്യർത്ഥമായി വ്യഥകളായി തീരും സ്പഷ്ടം ആരാലും വെറുക്കാൻ കഴിയാത്തൊരു സത്വത്തെ സർവ്വ കർമ്മങ്ങളാൽ തൃപ്തരാക്കാം' സത്കർമ്മ ചിന്തയാൽ മുന്നേറി നീങ്ങിയാൽ അധിപനായ് സകലതും നമ്മിലെത്തും ..... അംബിക ഏലംകുളം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,