കവിത_ ത്രിവർണ്ണ_പതാക_(രചന:അംബിക_ഏലംകുളം)

കവിത 
*******
ത്രിവർണ്ണ  പതാക 
*******************
എഴുപത്തിയഞ്ചാം സ്വതന്ത്രദിനം ആഘോഷമാക്കൂ കൊച്ചു തോഴരെ
തൊഴുതു വണങ്ങാം വന്ദിച്ചിടാം
കൃഷ്ണമണിപോൽ സംരക്ഷിക്കാം

ത്രിവർണ്ണ പതാക പറക്കട്ടെ
ജ്വലിച്ചുയരട്ടെ ഉദയ സൂര്യനായി
അഭിമാനത്താൽ ആർത്തു വിളിക്കാം വന്ദേ മാതരം... വന്ദേ മാതരം..

സ്വാതന്ത്ര്യത്തിൻവർണ്ണവേളയിൽ
ഓർക്കണം ധീര മഹാത്മാക്കളെ
ബഹുമാനിക്കണം ആദരിക്കണം
ധീരവീര സ്വാതന്ത്ര്യ പോരാളികളെ

വെളിച്ചമായി ജ്വലിച്ചിടുന്ന സ്വാതന്ത്ര്യത്തെ
ഭരണഘടന സംരക്ഷിക്കും സ്വാതന്ത്ര്യത്തെ
തൊഴുതിടാം വണങ്ങിടാം ഏകമനസ്സുമായി

സോദര സമത്വ ചിന്ത വിരിഞ്ഞ ഭാരതം
എന്റെ രാജ്യം എന്നുമെന്നും എന്റെ ഭാരതം
നവയുഗത്തിനായി പകരാം വിജയഗാഥകൾ
എന്നുമെന്നും തിളങ്ങിടുന്ന വീരഗാഥകൾ
                           *അംബികഏലംകുളം*

Popular posts from this blog

AI_Link