ഓണപ്പൂക്കാലം_ഗാനം_അംബിക_ഏലംകുളം

ഗാനം
*******
 ഓണപ്പൂക്കാലം 
***************
 അത്തപ്പൂവും നുള്ളി വരുന്നൊരു ചിത്തിര പെൺകൊടിയെ 
ചോതി പെണ്ണേ നിന്നെക്കാണാൻ പൂക്കാലം വന്നു 
ഓണ പൂക്കാലം വന്നൂ... 
( അത്തപ്പൂ)
തിരുവോണ പുലരിയിൽ പൂത്ത പൊന്നിൻ വാസന്തം 
നിന്നെ കാണാൻ   പുടവയുമായ് വന്നു പൊൻചിങ്ങം 
പൂ വിളികളുമായ് നിറകതിരാലെ നിന്നെ തേടുന്നു.. 
പൊന്നൂഞ്ഞാലാടി പാട്ടുകൾ പാടി
ഉത്രാട പൂക്കൾ  
( അത്തപ്പൂ)

മാവേലിത്തമ്പുരാനെ വരവേൽക്കാനായി
പൊന്നോണപുടവയുടുത്തു മുറ്റത്തെ പൂക്കൾ
ഈണത്തിൽ ചിന്തുകൾ പാടി കുരുവി കൂട്ടങ്ങൾ
പൂവേ പൊലി പൂവേ  പൊലി പൂവേ
പൊലി പൂവേ
പൂവേ പൊലി പൂവേ  പൊലി പൂവേ
പൊലി പൂവേ
കുമ്മിയടിക്കടി, വള്ളം തുഴയെടി ഓമൽ പെണ്ണാളേ.. 
താളത്താലേ ഓണപ്പാട്ടുകൾ പാടടി കണ്ണാളേ... 
കുമ്മിയടിക്കടി, വള്ളം തുഴയെടി ഓമൽ പെണ്ണാളേ.. 
താളത്താലേ ഓണപ്പാട്ടുകൾ പാടടി കണ്ണാളേ... 
                *അംബിക ഏലംകുളം*

.

Popular posts from this blog