പുലരി_കവിത(അംബിക_ഏലംകുളം)

കവിത
######
പുലരി 
::::::::::::::
പുലരിപ്പെൺകൊടിയേന്തി വരുന്നു
തങ്ക തളികയുമായി
കണ്ണുകൾ ചിമ്മിത്തുറന്ന നേരം 
ചുംബിച്ചുണർത്തി പുലരി
തെങ്ങോല ചന്തത്താലുള്ളൊരു സുന്ദരമായൊരു കൂന്തലുമായി
പുഞ്ചിരി വിരിയും പാലോളിയിൽ
മിന്നിതിളങ്ങി പുലരി

സ്വർണ്ണനിറത്തിൽ അഴകാം മേനിയിൽ
എന്തൊരു സുന്ദര ചന്തമവൾ
കുയിൽ നാദത്തിൻ സ്വരരാഗത്താൽ
കളകളം ഒഴുകും കാട്ടരുവി

ഇരുളും വെട്ടവും അറിയാതിന്നു  ഇരുന്നു നാളുകൾ നീക്കുന്നു 
പുലരി പൂക്കുട ചൂടും അവനിയിൽ അന്തിയുറങ്ങാൻ എന്തു സുഖം

അനിലൻ കിരണം തൊട്ടു തലോടി   താലോലത്താൽ മാരുതനും
പൂക്കളെ ചുംബിച്ചാശകൾ തീർക്കാൻ മധുവിൻ മത്താൽ പാറീ ഞാൻ പ്രകൃതീശ്വരീ നിൻ സായൂജ്യത്താൽ ആനന്ദിക്കും എന്നും ഞാൻ
പ്രകൃതീശ്വരീ നിൻ സായൂജ്യത്താൽ ആനന്ദിക്കും എന്നും ഞാൻ

അംബിക ഏലംകുളം 
::::::::::::::::+:::::::::::::::::💖 

Popular posts from this blog

AI_Link