കാലം മാറുന്നു_കവിത(അംബിക_ഏലംകുളം)

കവിത 
********
കാലം  മാറുന്നു 
***************
മനുജനും പ്രകൃതിയും 
മരതകകാന്തിയിൽ 
ഇടതൂർന്ന് കഴിഞ്ഞൊരു 
കാലമിന്നകലെ മാഞ്ഞുപോയി.... 

മലകളും, മരങ്ങളും 
മാടപ്പിറക്കാളും ഇടതിങ്ങി വിങ്ങിയ കാലമിന്നിവിടെ 
മറഞ്ഞുപോയി... 

തോടും പുഴകളും അന്യോന്യം ഇണചേർന്നു
കരകവിഞ്ഞൊഴുകിയ 
കാലമിന്നെവിടെയോ 
പൊഴിഞ്ഞുപോയി.... 

പാടവും, പശുവും പൈക്കിടാങ്ങളും, നെൽക്കതിർ കൊത്തിപ്പറക്കുന്ന കുരുവിയും തത്തയും കുശലം പറയുന്ന നേരമിന്നെങ്ങോ കഴിഞ്ഞു പോയി.... 

മലരില്ല, മധുവില്ല, മാമ്പൂക്കളുമില്ല പൂങ്കുയിൽ പെണ്ണിന്റെ പാട്ടുമില്ല.... 
എങ്കിലും ഇന്നിവിടെ വിഷക്കനി വിൽക്കുന്ന വിപണികളേറെയുണ്ട്... 
മാങ്കനി തിന്നു നടക്കേണ്ട 
നേരത്ത് 
ഫോണിൽ തിരയുന്ന പൈതങ്ങളുണ്ട് 
തലകുനിഞ്ഞിരിക്കുന്ന തലമുറ ആവോളമുണ്ട്.. 

അംബിക ഏലംകുളം 
**********************

Popular posts from this blog

kerala state rutronix fundamentals & operating system malayalam notes with previous Q&A