ഓണം_വന്നതറിയാതെ_കവിത(അംബിക_ഏലംകുളം)
ഓണം വന്നതറിയാതെ *****************കവിത
ഓണം വന്നതറിയാതെ
ഓണ ശീലുകൾ പാടാതെ
നിൽക്കുന്നു തുമ്പയും, മുക്കുറ്റിയും..
ഓണപ്പാട്ടിൻ പൂമണമറിയാൻ ഓണത്തുമ്പികൾ വന്നില്ലാ...
ഓണം വന്നിട്ടും കോടിയെടുത്തിട്ടും ഉണ്ണികൾ എൻന്ദേ
വന്നില്ലാ..
ഇന്ന് പൂക്കളം തീർക്കാൻ വന്നില്ലാ..
ഓർമ്മതൻ ഓളങ്ങളിൽ
ഒരോണപ്പൂക്കാലം
വിരിയുന്നു..
ആർപ്പുവിളികളും ആരവങ്ങളും പാടിത്തിമിർക്കുന്നൊരോണക്കാലം...
സ്നേഹനിധികളാo
അമ്മയും മച്ഛനും
പുത്തനുടുപ്പുമായ്
പുഞ്ചിരി തൂകിട്ടു
ഓണവിഭവങ്ങളാൽ
നിറയുന്നു പൂമുഖം..
ചമ്രം പടിഞ്ഞിരുന്നു ഉണ്ണുമാ വേളകൾ..
ആനന്ദ വേളകൾ, ആഹ്ലാദ വേളകൾ ഇന്നെങ്ങോ പോയ്മറഞ്ഞിടുന്നു...
Ambika
********