ശോകാർദ്രം_കവിത(അംബിക_ഏലംകുളം)
കവിത
"""""""'''''''''''
ശോകാർദ്രം
!!!!!!!!!!!!!!!!!!!!!!
മാനസ മണിവീണ പാടുന്നു ശോകമായ്..
പല പല കുസുമങ്ങൾ തേടുന്നു ചിന്തകൾ
മോഹങ്ങൾ തൻ മണി മഞ്ചലിൽ
ചിത്രപതങ്കമായ് പാറിടുന്നു...
വിരഹാർദ്രമായ് കേഴുന്നു രാപ്പാടിയായ്...
ഹേമന്ത പുഷപവാടിയിൽ നറു മണം വീശുന്നു മാരുതനൊപ്പം.
ചിത്തഭ്രമം മൂടൽ മഞ്ഞിൻ കണക്കെ പൊതിയവേ
കൈവിട്ടു പോകുന്നുവോ എൻ മനസ്സാം പളുങ്കു പാത്രം.
ചിന്നിച്ചിതറുന്ന ക്ഷണികമാം യാമത്തിൽ
ഒരു ദീർഘ നിശ്വാസത്തിനായി
പിടയവേ...
തിരകൾ കണക്കെ ചിന്തകൾ ഉയർന്നു താഴ്ന്നു പൊങ്ങി സിരകളിൽ അലയടിച്ചീടുന്നു..
ഇന്നലെകൾ നാളെതിനായി അസ്തമിച്ചിടുന്നുവെങ്കിലും പുതിയൊരു ഉദയത്തിനായ് കാലമേ കനിയുക..
ദീപാങ്കുരങ്ങളിൽ താരാഗണങ്ങളായി പുഞ്ചിരിച്ചീടുക..
സ്വപ്ന സങ്കല്പങ്ങൾ നിർവൃതിയേകും താഴ്വാരകളിൽ
വർണ്ണങ്ങൾ നെയ്യുന്ന ഉഷസ്സിലെ രശ്മികൾ
കൺചിമ്മാതെ വൈഡൂര്യ മുതിർത്തി ടട്ടെ....
അംബിക ഏലംകുളം
💖::::::::::::::::::::::::::::::::::::