കവിത_പാരിലെ നക്ഷത്രം_(അംബിക ഏലംകുളം)
പാരിലെ നക്ഷത്രം
*******************
ഉണ്ണിയേശു പിറന്നു കാലിത്തൊഴുത്തിൽ
ഉമ്മവെച്ചു ആനന്ദിച്ചു മാതാപിതാക്കൾ
മാലാഖമാർ ആടിപാടി ഇടയൻ മാരൊപ്പം
കൂടെയാടി തുള്ളിച്ചാടി ആട്ടിൻ കൂട്ടങ്ങൾ
ഹാപ്പി ക്രിസ്മസ് മെറി ക്രിസ്മസ് (2)
ഉണ്ണിയേശു പിറന്നു പൊൻ നക്ഷത്രം പോൽ...
വാനിൽ വർണ്ണ ചന്തം ചാർത്തി താരക കൂട്ടം
മെല്ലെ പാടും മഞ്ഞിൻ തുള്ളി
ഉണ്ണിയെ കണ്ടു
വെള്ളി മേഘം പുഞ്ചിരിച്ചു പാരിൻ നടുവിലായ്...
മാലാഖമാർ പാടും ഗാനം ഏറ്റുപാടിടാം
ഹാപ്പി ക്രിസ്മസ് മേരി ക്രിസ്‌മസ് (2)
ആഹ്ലാദത്തിൻ സൗഗന്ധികം തൂകി വെൺ മുറ്റം
കരുണാനിധിയെ കാൺമതിന്നായി
കാലികൾ കൊഞ്ചി
മാലാഖമാർ പാടും ഗാനം ഏറ്റു പാടിടാം
കൂടെയാടി തുള്ളിച്ചാടി
ആട്ടിടയന്മാർ
മാലാഖമാർ പാടും ഗാനം ഏറ്റു പാടിടാം
കൂടെയാടി തുള്ളിച്ചാടി
ആട്ടിടയന്മാർ
ഹാപ്പി മേരി ക്രിസ്മസ് 2)
മണ്ണിലുദിച്ച പൊൻ താരമേ....
വന്നു നിറയുക ഞങ്ങളിൽ...
മാലാഖമാർ പാടി മാലോകരും പാടി
ഹാപ്പി മേരി ക്രിസ്മസ് 2)
*അംബികഏലംകുളം*🎺