ഓർമ്മച്ചെപ്പ്
അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി
അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി അതിനുള്ളിലാനന്ദ ദീപം കൊളുത്തി പരമാണുപൊരുളിലും സ്ഫുരണമായ് മിന്നും പരമപ്രകാശമേ ശരണം നീയെന്നും സുരഗോള ലക്ഷങ്ങളണിയിട്ടു നിർത്തി അവികല സൗഹൃദ ബന്ധം പുലർത്തി അതിനൊക്കെയാധാര സൂത്രമിണക്കി കുടികൊള്ളും സത്യമേ ശരണം നീയെന്നും ദുരിതങ്ങൾ കൂത്താടുമുലകത്തിൽ നിന്റെ പരിപൂർണ്ണ തേജസ്സു വിളയാടിക്കാണ്മാൻ ഒരു ജാതി ഒരു മതമൊരുദൈവമേവം പരിശുദ്ധ വേദാന്തം സഫലമായ് തീരാൻ അഖിലാധി നായകാ തവ തിരുമുമ്പിൽ അഭയമായ് നിത്യവും പണിയുന്നു ഞങ്ങൾ സമരാദി തൃഷ്ണകളാകവേ നീക്കി സമതയും ശാന്തിയും ക്ഷേമവും തിങ്ങി ജനതയും ജനതയും കൈകോർത്തിണങ്ങി ജനിത സൗഭാഗ്യത്തിൻ ഗീതം മുഴങ്ങി നരലോക മെപ്പേരുമാനന്ദം തേടി വിജയിക്കനിൻ തിരുനാമങ്ങൾ പാടി