കവിത: ചിന്തകൾ: അംബിക _ഏലംകുളം
കവിത
,,,,,,,,,,,,,,,,
ചിന്തകൾ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പറയുവാനാകാതിരിക്കില്ലൊരിക്കലും
പതിവായിട്ടുള്ളയീ പാഴ്ചിന്തകൾ......
പിന്നെയും പിടിതരാതോടുന്ന ചിത്തമേ
നിർത്തുമോ നിന്റെയീ പാഴ്കിനാക്കൾ....
ചിന്തകളിൽ പേറി പായുന്ന അശ്വത്തെ
മനസ്സെ നിൻ മനതാരിൽ കടിഞ്ഞാണാലാക്കൂ...
ഇല്ലെങ്കിൽ ഈ ലോകം ചങ്ങലക്കുള്ളിലായി
വ്യർത്ഥമായി വ്യഥകളായി തീരും സ്പഷ്ടം
ആരാലും വെറുക്കാൻ കഴിയാത്തൊരു സത്വത്തെ
സർവ്വ കർമ്മങ്ങളാൽ തൃപ്തരാക്കാം'
സത്കർമ്മ ചിന്തയാൽ മുന്നേറി നീങ്ങിയാൽ
അധിപനായ് സകലതും നമ്മിലെത്തും .....
അംബിക ഏലംകുളം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,