Posts

ഓണപ്പൂക്കാലം_ഗാനം_അംബിക_ഏലംകുളം

ഗാനം *******  ഓണപ്പൂക്കാലം  ***************  അത്തപ്പൂവും നുള്ളി വരുന്നൊരു ചിത്തിര പെൺകൊടിയെ  ചോതി പെണ്ണേ നിന്നെക്കാണാൻ പൂക്കാലം വന്നു  ഓണ പൂക്കാലം വന്നൂ...  ( അത്തപ്പൂ) തിരുവോണ പുലരിയിൽ പൂത്ത പൊന്നിൻ വാസന്തം  നിന്നെ കാണാൻ   പുടവയുമായ് വന്നു പൊൻചിങ്ങം  പൂ വിളികളുമായ് നിറകതിരാലെ നിന്നെ തേടുന്നു..  പൊന്നൂഞ്ഞാലാടി പാട്ടുകൾ പാടി ഉത്രാട പൂക്കൾ   ( അത്തപ്പൂ) മാവേലിത്തമ്പുരാനെ വരവേൽക്കാനായി പൊന്നോണപുടവയുടുത്തു മുറ്റത്തെ പൂക്കൾ ഈണത്തിൽ ചിന്തുകൾ പാടി കുരുവി കൂട്ടങ്ങൾ പൂവേ പൊലി പൂവേ  പൊലി പൂവേ പൊലി പൂവേ പൂവേ പൊലി പൂവേ  പൊലി പൂവേ പൊലി പൂവേ കുമ്മിയടിക്കടി, വള്ളം തുഴയെടി ഓമൽ പെണ്ണാളേ..  താളത്താലേ ഓണപ്പാട്ടുകൾ പാടടി കണ്ണാളേ...  കുമ്മിയടിക്കടി, വള്ളം തുഴയെടി ഓമൽ പെണ്ണാളേ..  താളത്താലേ ഓണപ്പാട്ടുകൾ പാടടി കണ്ണാളേ...                  *അംബിക ഏലംകുളം* .

കവിത_ ത്രിവർണ്ണ_പതാക_(രചന:അംബിക_ഏലംകുളം)

Image
കവിത  ******* ത്രിവർണ്ണ  പതാക  ******************* എഴുപത്തിയഞ്ചാം സ്വതന്ത്രദിനം ആഘോഷമാക്കൂ കൊച്ചു തോഴരെ തൊഴുതു വണങ്ങാം വന്ദിച്ചിടാം കൃഷ്ണമണിപോൽ സംരക്ഷിക്കാം ത്രിവർണ്ണ പതാക പറക്കട്ടെ ജ്വലിച്ചുയരട്ടെ ഉദയ സൂര്യനായി അഭിമാനത്താൽ ആർത്തു വിളിക്കാം വന്ദേ മാതരം... വന്ദേ മാതരം.. സ്വാതന്ത്ര്യത്തിൻവർണ്ണവേളയിൽ ഓർക്കണം ധീര മഹാത്മാക്കളെ ബഹുമാനിക്കണം ആദരിക്കണം ധീരവീര സ്വാതന്ത്ര്യ പോരാളികളെ വെളിച്ചമായി ജ്വലിച്ചിടുന്ന സ്വാതന്ത്ര്യത്തെ ഭരണഘടന സംരക്ഷിക്കും സ്വാതന്ത്ര്യത്തെ തൊഴുതിടാം വണങ്ങിടാം ഏകമനസ്സുമായി സോദര സമത്വ ചിന്ത വിരിഞ്ഞ ഭാരതം എന്റെ രാജ്യം എന്നുമെന്നും എന്റെ ഭാരതം നവയുഗത്തിനായി പകരാം വിജയഗാഥകൾ എന്നുമെന്നും തിളങ്ങിടുന്ന വീരഗാഥകൾ                            *അംബികഏലംകുളം*

Online C++ Compiler

👇👇👇👇 Online C++ Compiler

മോഹാമ്പരം_കവിത_അംബിക ഏലംകുളം

Image
കവിത  ******** മോഹാമ്പരം  ************* മഴവില്ലിനേഴു നിറം മായുന്നുവോ  മഴയെ പുണരുന്ന മാരിവില്ലേ  മാഞ്ഞുമറയുവതെന്തിനു നീ....  എങ്ങു പോയ്‌ മറഞ്ഞിടുന്നു എന്തിനോ ത്തേടി പിടഞ്ഞിടുന്നു..  ആശകളെല്ലാം ഉള്ളിലൊതുക്കിഏകാന്തയായ് മഞ്ഞിടുന്നു...  എന്നിലേക്കെന്തിനു നീയടുത്തു...  എന്റെ വർണ്ണങ്ങൾക്കു  ചിറകുകൾ നൽകി മോഹാമ്പരത്തിൽ ലയിച്ചിടുന്നു...  ഞാനേകയായ് നിന്നോർമയിൽ നീർകുമിളയായ് ചിതറിടുന്നു.......  അംബിക ഏലംകുളം  :::::::::::::::::::::::::::::::::::::

ഏതാണ് ശരിയായ വഴി ?

Image
ഏതാണ് ശരിയായ വഴി ?  “ഭൂതകാലങ്ങളെ നമ്മുക്ക് കാണുവാൻ കഴിയും , പക്ഷേ അതിലേക്കു പോകുവാൻ കഴിയില്ല. ഭാവി കാലങ്ങളെ നമ്മുക്ക് കാണാൻ കഴിയില്ല, പക്ഷേ അതിലേക്കു പോകുവാൻ കഴിയും.”   പലപ്പോഴും നാം എടുത്ത ആ തീരുമാനം നമ്മുടെയും നമ്മുടെ കുടുംബാഗംങ്ങളുടെയും ദുഖത്തിനും പ്രയാസത്തിനും ആയിത്തീരുന്നത് നമുക്കു തന്നെ പിന്നീട് കണ്ട് വേദനിക്കേണ്ടതായ സാഹചര്യം ഉണ്ടായിട്ടില്ലേ ? ഒരിയ്ക്കലും തിരിച്ചു വരാന്‍ കഴിയാത്ത വിധത്തില്‍.  ആ തീരുമാനം കാരണം ജീവിതം മാറിപ്പോയിട്ടില്ലേ ? ഞാന്‍ അങ്ങനെ ഒരു തീരുമാനം എടുക്കാതിരുന്നുവെങ്കില്‍ നന്നായിരുന്നു എന്നു ചിന്തിക്കാത്ത ഒരു മനുഷ്യനെങ്കിലും കാണുകയില്ല. നമ്മള്‍ എടുക്കുന്ന ഒരു തെറ്റായ തീരുമാനം മതി ജീവിതത്തിന്‍റെ പരാജയങ്ങളുടെ നിലയില്ലാത്ത നടുക്കടലിലേക്ക് സ്വയം വലിച്ചെറിയപ്പെടുവാനും മറ്റുള്ളവരെ വലിച്ചെറിയുവാനും. പ്രധാനമായ പരാജയങ്ങള്‍   ജീവിതത്തില്‍ നമുക്ക് പലവിധമായ പരാജയങ്ങളെയും നേരിടേണ്ടിവരിക സാധാരണമാണ്. എന്നാല്‍ ആ പരാജയം നമ്മുടെ ജീവിതത്തില്‍ തിരിച്ചുവരവില്ലാത്തവിധത്തില്‍ ആയി പോകുമ്പോഴാണ് അത് വലിയ വേദനയുടെ അനുഭവമായി മാറുന്നത്. തെറ്റിപ്പോയാൽ ജീവിതത്തെ വളരെ താറുമാറാക്കുന്ന തീരുമാനങ്ങളി

പൂനിലാവ്_കവിത_അംബിക ഏലംകുളം

Image
കവിത  ****** പൂനിലാവ്  ********** പൊൻ പ്രഭ ചൊരിയുമാ  പൂനിലാവും  പാലൊളി ചിതറുമ പുഞ്ചിരിയും  കൈകളിൽ തത്തിക്കളിക്കുമാ  മിന്നാമിനുങ്ങിൻ  കൂട്ടുകാരി....  താരക പൊയ്കയിൽ  നീന്തിതുടിക്കും  പരൽ മീനുകളും  തിങ്കളെ നോക്കി ചിരിച്ചുല്ലസിക്കുന്ന  താമരപെണ്ണിൻ  നൈർമല്യവും.  നീല നിശീഥിനി താരാട്ടു പാടുമീ  നിദ്രയെ പുൽകുമാ  നിശബ്ദദയും...  പൊൻകുഞ്ഞെ നിന്മേനി പട്ടിളം ശോഭ പോൽ മിന്നിടുന്നു.  തിങ്കളും നോക്കി ചിരിച്ചിടുന്നു  നിന്നെക്കണ്ടു കൊതിച്ചിടുന്നു....  അംബിക ഏലംകുളം  ###############

കനൽചൂട്_കവിത_അംബിക ഏലംകുളം

Image
കവിത  ******** കനൽ ചൂട്  ************ ഒരു നെടുവീർപ്പിനഗാധ ഗർത്തങ്ങളിൽ  ഉതിരുന്ന കണ്ണുനീരിനെന്തൊരു കനൽ ചൂട് നെഞ്ചകം പൊട്ടുമാറുച്ചത്തിൽ കൊട്ടുന്ന  ഹൃദയതാളങ്ങൾക്കെന്തൊരു വേഗത.  ഒന്നു വിതുമ്പി കരയാൻ കഴിയാതെ മിഴികൾ അടക്കുന്നു വിവശയായ് പറയുവാനാകാതെ പാടുപെടുന്നു തേങ്ങുന്നൊരുൾത്തുടിപ്പിൻ ഗദ്ഗദങ്ങൾ  വെന്തെരിയുന്നു മനസ്സാം നെരിപ്പോടിൽ  സ്നേഹലാളനത്തിൻ നൊമ്പരങ്ങൾ കനലായി നീറിപുകഞ്ഞൊരു മനസ്സിലെ വിഷമങ്ങളിളക്കി വെണ്ണീറാക്കി ഞാൻ കദനങ്ങളില്ലാത്ത പെണ്ണിന്നുടലിലായി വസിക്കട്ടെ നിൻ പ്രണയ മോഹങ്ങൾ                           അംബിക ഏലംകുളം                          ###############