പൂനിലാവ്_കവിത_അംബിക ഏലംകുളം

കവിത 
******
പൂനിലാവ് 
**********

പൊൻ പ്രഭ ചൊരിയുമാ 
പൂനിലാവും 
പാലൊളി ചിതറുമ പുഞ്ചിരിയും 
കൈകളിൽ തത്തിക്കളിക്കുമാ 
മിന്നാമിനുങ്ങിൻ 
കൂട്ടുകാരി.... 
താരക പൊയ്കയിൽ 
നീന്തിതുടിക്കും 
പരൽ മീനുകളും 
തിങ്കളെ നോക്കി ചിരിച്ചുല്ലസിക്കുന്ന 
താമരപെണ്ണിൻ 
നൈർമല്യവും. 
നീല നിശീഥിനി താരാട്ടു പാടുമീ 
നിദ്രയെ പുൽകുമാ 
നിശബ്ദദയും... 
പൊൻകുഞ്ഞെ നിന്മേനി പട്ടിളം ശോഭ പോൽ മിന്നിടുന്നു. 
തിങ്കളും നോക്കി ചിരിച്ചിടുന്നു 
നിന്നെക്കണ്ടു കൊതിച്ചിടുന്നു.... 

അംബിക ഏലംകുളം 
###############

Popular posts from this blog