കനൽചൂട്_കവിത_അംബിക ഏലംകുളം

കവിത 
********
കനൽ ചൂട് 
************

ഒരു നെടുവീർപ്പിനഗാധ ഗർത്തങ്ങളിൽ 
ഉതിരുന്ന കണ്ണുനീരിനെന്തൊരു കനൽ ചൂട്
നെഞ്ചകം പൊട്ടുമാറുച്ചത്തിൽ കൊട്ടുന്ന 
ഹൃദയതാളങ്ങൾക്കെന്തൊരു വേഗത. 

ഒന്നു വിതുമ്പി കരയാൻ കഴിയാതെ മിഴികൾ അടക്കുന്നു വിവശയായ്
പറയുവാനാകാതെ പാടുപെടുന്നു
തേങ്ങുന്നൊരുൾത്തുടിപ്പിൻ ഗദ്ഗദങ്ങൾ 

വെന്തെരിയുന്നു മനസ്സാം നെരിപ്പോടിൽ 
സ്നേഹലാളനത്തിൻ നൊമ്പരങ്ങൾ
കനലായി നീറിപുകഞ്ഞൊരു മനസ്സിലെ
വിഷമങ്ങളിളക്കി വെണ്ണീറാക്കി ഞാൻ
കദനങ്ങളില്ലാത്ത പെണ്ണിന്നുടലിലായി വസിക്കട്ടെ നിൻ പ്രണയ മോഹങ്ങൾ
                          അംബിക ഏലംകുളം
                         ###############

Popular posts from this blog

AI_Link