Posts
ബഷീർ
- Get link
- X
- Other Apps
വൈക്കം മുഹമ്മദ് ബഷീര്‍ 1951 ലാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു!' എന്ന നോവൽ പ്രസിദ്ധീകരിക്കുന്നത്. 2021 ൽ എഴുപതു വർഷം തികയുന്ന, മലയാള വായനാലോകം ഹൃദയത്തിലേറ്റിയ ആ പ്രണയകഥയുടെ സൂക്ഷ്മമായ ജൈവപരിസരങ്ങളും സ്ത്രീപക്ഷ ഇടങ്ങളും എങ്ങിനെയാണ് നവോത്ഥാനാനന്തര കേരളത്തിൽ അടയാളപ്പെട്ടത് അന്വേഷിക്കുന്നു. ഹ മ്പ! അതാണ് പെണ്ണ്. മൂർച്ചയുള്ളതും ബലിഷ്ഠവുമായ ആണത്തത്തെ, അതിന്റെ കോയ്മകളെ, അധികാരഘടനകളെ, കുടുംബത്തിനകത്തുനിന്നും മതവിശ്വാസത്തിനകത്തുനിന്നും ചെറു ചെറുവാക്കുകൾ കൊണ്ട് പൊട്ടാസ് പൊട്ടിക്കുന്നപോലെ നിസാരമായി പൊട്ടിച്ചുകളഞ്ഞവൾ, പേരിൽത്തന്നെ ഉഗ്രനൊരു ഉമ്മയുള്ളവൾ! അതെ ഉമ്മ! നമ്മുടെ മലയാള ഭാഷാഖ്യാനങ്ങളിൽ രണ്ടുമ്മയാണുള്ളത്. ഒന്ന്, ചുംബനത്തെ വീട്ടിൽ വിളിക്കുന്ന പേരായ ഉമ്മ. രണ്ട്, മുസ്ലീം സ്ത്രീ എന്ന അമ്മയുമ്മ (ഈ എഴുതുന്നതിൽത്തന്നെ ഒരു കുഴപ്പമുണ്ട്. ഉമ്മ എന്ന് പറഞ്ഞുകഴിഞ്ഞ്, അത് അമ്മയെന്ന് കൂടുതൽ മനസിലാക്കിക്കൊടുക്കേണ്ടതുണ്ട് എന്ന തോന്നലിന്റെ പ്രശ്നം). തൽക്കാലം അതവിടെ നിൽക്കട്ടെ, അപ്പോൾ ഉമ്മ. ഇത് പേരിൽ ഉമ്മയുള്ള ഉമ്മ; അതായത് കുഞ്ഞുതാച്ചുമ്മ. ആനമക്കാരിന്റെ പുന്നാരമോള്. 'ന്റുപ
വായനാ ദിനം
- Get link
- X
- Other Apps
1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു.ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും.. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” കുഞ്ഞുണ്ണി മാഷിന്റെ പ്രശസ്തമായ ഈ വരികള്‍ ഇന്ന് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. വായന മരിക്കുന്നുവെന്ന വിങ്ങിപ്പൊട്ടലാണ് പലര്‍ക്കും. പുസ്തകങ്ങള്‍ക്ക് പ്രാധാന്യമില്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന പരാതിയും. പുതുയുഗത്തില്‍ കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും ആധിക്യം വായനയെ കൊല്ലുന്നു എന്ന് പറഞ്ഞ്, പുസ്തക ലോകത്തേക്ക് മലയാളിയെ തിരിച്ചു വിടാന്‍ ചിലരെങ്കിലും ശ്രമിക്കുന്നുണ്ട്.
കുഞ്ഞുങ്ങളുടെ സ്വന്തം മരിയാ മോണ്ടിസോറി
- Get link
- X
- Other Apps
കുഞ്ഞുങ്ങളുടെ സ്വന്തം മരിയാ മോണ്ടിസോറി ക ളിയും ചിരിയും ഓട്ടവും ചാട്ടവും പാട്ടും പഠനവുമൊക്കെയായി നഴ്സറി ക്ളാസിൽ കഴിഞ്ഞ കാലം... എത്ര സുഖമുള്ള ഓർമ... പുത്തനുടുപ്പിട്ട്, കുഞ്ഞുബാഗും തൂക്കി, അച്ഛനമ്മമാരുടെ കൈപിടിച്ച് നഴ്സറി സ്കൂളിൽ പോയ നല്ല നാളുകൾ എല്ലാവരുടെയും ഓർമയിലുണ്ടാകും. എന്നാൽ, വർഷങ്ങൾക്കു മുമ്പ് അങ്ങനെയായിരുന്നില്ല കാര്യങ്ങൾ. ടീച്ചർമാർ പഠിപ്പിക്കുന്നതു കേട്ട് ആവർത്തിച്ചു പറഞ്ഞ് മനഃപാഠമാക്കുന്ന കാലം. കളിയും ചിരിയും ഒന്നുമില്ലാതെ തികച്ചും വിരസമായ ക്ലാസ് മുറികൾ ഈ അവസ്ഥയെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് ഈ മേഖലയിൽ വിപ്ളവകരമായ പരിഷ്കാരങ്ങൾ കൊണ്ടുവന്ന വ്യക്തിയാണ് 'മരിയ മോണ്ടിസോറി'. കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കും ഉന്നമനത്തിനും ഊന്നൽ കൊടുത്തുകൊണ്ട് ഉല്ലാസം നിറഞ്ഞ നഴ്സറി ക്ളാസുകൾക്ക് രൂപംകൊടുത്ത് ലോകശ്രദ്ധ നേടിയ മരിയ മോണ്ടിസോറിയെയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഡോക്ടർ, എഴുത്തുകാരി, പ്രാസംഗിക, അധ്യാപിക... എന്നിങ്ങനെ തന്റെ എല്ലാ കർമ മേഖലകളിലും തിളക്കമാർന്ന മുദ്രപതിപ്പിക്കാൻ മരിയ മോണ്ടിസോറിക്ക് കഴിഞ്ഞിട്ടുണ്ട്. 1870 ഓഗസ്റ്റ് 31 ന് ഇറ്റലിയിലെ
മരിയ മോണ്ടിസോറി (ജനനം:1870 ഓഗസ്റ്റ് 31 -മരണം:1952 മെയ് 6)
- Get link
- X
- Other Apps
ആദ്യം ഡോക്ടറായി; പിന്നെ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് പുതിയ ശൈലിയും രീതിയും ആവിഷ്കരിച്ച ഇറ്റാലിയൻ ഡോക്ടറും തത്ത്വചിന്തകയുമായ മരിയ മോണ്ടിസോറിയുടെ ചരമദിനമാണ് ഇന്ന് (6-may-2020). കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട്, അറിവിനൊപ്പം ഉല്ലാസവും നൽകിക്കൊണ്ടുള്ള നഴ്സറി ക്ലാസുകൾക്കാണ് മരിയ മോണ്ടിസോറി തുടക്കമിട്ടത്. അതിനുമുമ്പ് വരെയുണ്ടായിരുന്ന ക്ലാസുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഇത്. കുട്ടികളുടെ താല്പര്യങ്ങളെക്കൂടി ഉൾപ്പെടുത്തിയ വിദ്യാഭ്യാസരീതി. മലയാളം -അറബിക്-ഇംഗ്ലീഷ് -ഹിന്ദി ടൈപിങ് എളുപ്പത്തിൽ പഠിക്കാം.. 1870 ഓഗസ്റ്റ് 31-ന് ഇറ്റലിയിലെ അങ്കോണയ്ക്കടുത്തുള്ള ചൈരാവല്ലേയിലായിരുന്നു മരിയയുടെ ജനനം. മികച്ച വിദ്യാഭ്യാസമുള്ള മാതാപിതാക്കളായിരുന്നു മരിയയുടേത്. അതുകൊണ്ടുതന്നെ മകൾക്കും നല്ല വിദ്യാഭ്യാസം നൽകാൻ അവർ ശ്രമിച്ചു. ഗണിതത്തിലും സയൻസിലും താല്പര്യമുണ്ടായിരുന്ന മരിയക്ക് എഞ്ചിനീയറാകാനായിരുന്നു ആഗ്രഹം. പെൺകുട്ടികൾ ടെക്നിക്കൽ മേഖലയിലേക്ക് കടന്നുചെല്ലുന്ന പ്രവണത അക്കാലത്ത് ഒട്ടും പരിചിതമല്ലായിരുന്നു.
Malayalam ,Arabic ,english, hindi ,tamil data entry -typing
- Get link
- X
- Other Apps
Arabic keyboard layout Data entry - Typing പഠിക്കുന്നവർക്കും , ജോലി ചെയ്യുന്നവർക്കും ism / I leap എന്നിങ്ങനെ മറ്റു software കൾ ഒന്നുമില്ലാതെ online ആയി Malayalam , English , Arabic , Hindi ..etc എന്നിങ്ങനെ 21 ഓളം ഭാഷകളിൽ typing speed വർധിപ്പിക്കുന്നതിനുമുള്ള പുതിയ രീതിയാണിത്. ഈ വെബ്സൈറ്റിൽ ജി.എസ്.ടി കാൽക്കുലേഷനുള്ള സൗകര്യവുമുണ്ട്..അതോടൊപ്പം ഇതിൽ , ഫോണ്ട് ഡൗൺലോഡ് ചെയ്യുന്നതിനും , language translate ചെയ്യുന്നതിനുമിതിൽ സൗകര്യമുണ്ട്.. താഴെയുള്ള ലിങ്കിൽ അമർത്തി ഉപയോഗിക്കുക.. https://hindityping.info/ https://youtu.be/9gZxAwi0O3Y