നാർസിസം
,
നാർസിസ്സിസം ഭാഗം 1.
ഈ ലേഖനം കുടുംബങ്ങിളിൽ നിന്നും തുടങ്ങി സാമൂഹ്യപ്രശ്നമായി മാറുന്ന നാർസിസ്സിസം (Narcissism) എന്ന വ്യക്തിവൈകല്യത്തെ കുറിച്ചാണ്. ഈ ലേഖനം ശ്രദ്ധിച്ച് വായിച്ചാൽ അവയെ ഗൗരവമായി എടുത്താൽ നിങ്ങളുടെ കുഞ്ഞുമക്കൾ നല്ലൊരു വ്യക്തിത്വത്തിന് ഉടമകളാകുകയും രാജ്യത്തിന് അഭിമാനമായി മാറുന്ന പൗരൻമാരെ വാർത്തെടുക്കപ്പെടുന്നതിൽ വിജയിക്കുകയും ചെയ്യും.
ജങ്ങളിൽ ബഹുഭൂരിഭാഗവും നാർസിസ്സിസ്റ്റ് ബിഹേവിയറി (Narcissist Behaviour) നെക്കുറിച്ച് കേട്ടിട്ടുണ്ടാകില്ലാ. എന്നാൽ, ദാമ്പത്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന വിദ്യാഭ്യാസ യോഗ്യതയിൽ മുന്നിലുള്ള ദമ്പതികളിൽ പലർക്കും പ്രത്യേകിച്ച് ദാമ്പത്യ ബന്ധം തകർന്ന് ഒറ്റപ്പെട്ടുപോയവർക്ക് അവരുടെ കുടുംബക്കാർക്കെല്ലാം നാർസിസ്സിസ്റ്റ് ബിഹേവിയറിനെ കുറിച്ചറിയാം.
നാർസിസ്സിസത്തെക്കുറിച്ച് നിരവധി വീഡിയോകൾ YouTube ൽ ഇറങ്ങുന്നുണ്ട്. ഈ വിഡിയോകളിൽ നാർസിസ്സിസത്തിന്റെ ലക്ഷണങ്ങൾ, നാർസിസിസ്റ്റ് ബിഹേവിയറുകൾ അവയെ എങ്ങിനെ നേരിടണം എന്നൊക്കെ നിന്നും മനസ്സിലാക്കാൻ സാധിക്കും. എന്നാൽ, വ്യക്തികളിൽ നാർസിസ്സിസ്റ്റ് ബിഹേവിയർ എങ്ങിനെ രൂപപ്പെടുന്നു എന്ന് ഒരു വിഡിയോയിലും കാണുവാൻ സാധിച്ചിട്ടില്ലാ. അത്കൊണ്ട് തന്നെ അതിനെ കുറിച്ച് പഠിക്കണമെന്നും മൂലകാരണങ്ങളിലേക്ക് എത്തിച്ചേരാനുള്ള ശ്രമമാണ് എൻ്റെ ഈ ലേഖനം.
സാധാരണ സ്വഭാവക്കാരിൽ നിന്നും നാർസിസ്സിസ സ്വഭാവത്തിലേക്ക് എങ്ങിനെ മാറ്റം സംഭവിക്കുന്നു എന്നതിനെ കുറിച്ച് അധികം ആധികാരികമായ വിവരങ്ങൾ വിവരങ്ങൾ പബ്ലിക് ഡോമെയ്നുകളിൽ ലഭ്യമാണ്. എന്നാൽ, അവയൊന്നും വിദ്യാഭ്യാസ യോഗ്യത കുറഞ്ഞ സാധാരണക്കാർക്ക് മനസ്സിലാക്കാൻ സാധ്യമായ വിധത്തിൽ ആരും വിശദീകരിച്ചിട്ടില്ലാ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
സാധാരണ മനുഷ്യനിൽ നിന്നും നാർസിസ്സിസത്തിലേക്കുള്ള മാറ്റം ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടുണ്ടാകുന്നതല്ലാ.
ഓരോ മനുഷ്യരുടെയും ജീവിതശൈലിയിൽ നിന്നും പതിയെ പതിയെ മാറ്റങ്ങൾ വന്നു തുടങ്ങുന്നു. ചില വ്യക്തികളുടെ ഭാഗത്ത് നിന്നും വൈകാരികമായി ഉണ്ടാകുന്ന സംഭവങ്ങൾ പ്രായഭേദമെന്യോ നാർസിസ്സത്തിലേക്ക് ട്രിഗർ ചെയ്യുന്നുണ്ടെങ്കിലും നാർസിസ്സിസം ഡെവലപ് ചെയ്ത് തുടങ്ങുന്നത് ബഹുഭൂരിഭാഗവും കുട്ടിക്കാലത്താണ്.
തുടക്കത്തിൽ അത് എളുപ്പത്തിൽ ദൃശ്യമാകുകയില്ലായെങ്കിലും ശ്രദ്ധയോടെ വീക്ഷിച്ചാൽ അവയെ കണ്ടെത്താനാകും. തുടക്കത്തിൽ തന്നെ നാർസിസ്സിസ ബിഹേവിയർ കണ്ടെത്തി വേണ്ട നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ ബഹുഭൂരിഭാഗം പേരെയും സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നതാണ്. നിർഭാഗ്യവശാൽ നാർസിസ്സസത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോഴാണ് പലരും നാർസിസ്സിസമാണ് ക്രിമിനൽ കുറ്റകൃത്യങ്ങളുടെ കാരണം എന്ന് മനസ്സിലാക്കുന്നത്. അപ്പോഴേക്കും സംഗതികൾ സാധാരണ സ്ഥിതിയിലേക്ക് കൊണ്ടുവരുവാൻ പറ്റാത്ത രീതിയിൽ നാർസിസം ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് എത്തിച്ചേർന്നിട്ടുണ്ടാകും.
നാർസിസ്സിസം അതിൻ്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിച്ചേർന്നാൽ നാർസിസ്സിസ്റ്റുകൾക്ക് പോലും അവർ ചെയ്യുന്നത് കുറ്റകൃത്യമായി അനുഭവപ്പെടുകയില്ലാ എന്നത് നാർസിസ്സത്തിൽ നിന്ന് ഒരു തിരിച്ചുപോക്ക് അസാധ്യമാക്കുന്നു.
“സ്വാഭാവികമായ നിയമങ്ങളും ജീവിതക്രമവും മറികടന്ന്, സ്വന്തം ഇഷ്ടം മാത്രമാണ് ശരിയെന്ന് കരുതി, മറ്റുള്ളവരുടെ വികാരങ്ങൾ, അവകാശങ്ങൾ, അതിരുകൾ, ക്ഷേമം എന്നിവ അവഗണിച്ച് നടത്തുന്ന പ്രവർത്തികൾ മറ്റുള്ളവർക്ക് ദോഷകരമായി ഭവിക്കുന്നുവെങ്കിൽ, അതിനെ നാർസിസ്സിസ്റ്റിക് സ്വഭാവമായി കണക്കാക്കാം.”
ബഹുഭൂരിഭാഗം നാസിസ്സിസ്റ്റുകളുടെയും ഉൽഭവം തുടങ്ങുന്നത് അവരുടെ കുട്ടിക്കാലത്താണ്. അതെല്ലാം മറഞ്ഞിരിക്കുന്നു അല്ലെങ്കിൽ ബോധപൂർവ്വം മറച്ചുവെക്കുന്നു. വളർച്ചയെത്തിയതിനു ശേഷം അവർ നാർസിസ്സിസ്റ്റ് ആകുന്നതും നമുക്ക് കാണാൻ സാധിക്കും.
ആദ്യമായി വികൃതികൾ (Abnormality) കുസൃതികൾ(Mischief/ Naughty Tricks) തമ്മിലുള്ള വ്യത്യാസം എല്ലാവരും തിരിച്ചറിയണം.
കുട്ടികൾ അവരുടെ ചെറുപ്പത്തിലെ തുടങ്ങുന്ന വികൃതികൾ (Abnormality) കാണിക്കുകയും ആ വികൃതികൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നെങ്കിൽ നാർസിസ്സിസം ആ കുട്ടിയിൽ വളർന്നുവരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. എന്നാൽ കുട്ടികളുടെ കുസൃതികൾ(Mischief/ Naughty Tricks) നിഷ്കളങ്കമാണെങ്കിൽ അതുകൊണ്ട് മറ്റുള്ളവർക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ലായെങ്കിൽ സ്വാഭാവികമായും നാർസിസ്സിസം ആയി കാണാനാകില്ലാ. അത് അവരുടെ മാനസികോല്ലാസത്തിന് വേണ്ടി മാത്രം ചെയ്യുന്ന പ്രവർത്തികൾ ആയി കണ്ടാൽ മതി.
വികൃതികൾ (Abnormality)പലപ്പോഴും Offensive Violence ആയിരിക്കും. കുസൃതികൾ (Mischief / Naughty Trick) മറ്റുള്ളവർക്ക് മാനസീകോല്ലാസം നൽകുന്നതും. വികൃതികൾ, (Abnormality) മറ്റുള്ളവർക്ക് പല ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നെങ്കിൽ കുസൃതികൾ (Mischief / Naughty Trick) മറ്റുള്ളവർക്ക് മാനസികമോ ല്ലാസം നൽകുന്നു. ഇവരിലെ ബുദ്ധിപരമായ (Intellectual) കഴിവുകളാണ് അവർ പുറത്തെടുക്കുന്നത്.
കുട്ടികളുടെ വികൃതികൾ എന്നുമുതൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടോ അന്നുമുതൽ ആ കുട്ടിയിൽ നാർസിസ്സിസം വളർന്നു തുടങ്ങുന്നുവെന്നും, മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു എന്നറിയുമ്പോൾ തന്നെ ശാസ്ത്രീയമായ കൗൺസിലിങ്ങിലൂടെ അവരുടെ മനോഭാവങ്ങൾ മാറ്റി സാധാരണ നിലയിലേക്ക് കൊണ്ടുവരുവാൻ സാധിക്കും. എന്നാൽ, കുട്ടികളുടെ വികൃതികൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടായി അനുഭവപ്പെടുമ്പോൾ ബുദ്ധിമുട്ട് സഹിക്കുന്നവർ കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കേണ്ടതും കുട്ടികളുടെ മനോഭാവത്തിനെ മാറ്റിയെടുക്കാൻ ശ്രമം നടത്തേണ്ടതുമാണ്.
കുട്ടികളല്ലേ, ചെറിയ ചെറിയ വികൃതികൾ കാട്ടുക പതിവാണ് എന്ന് കരുതി യഥാസമയം രക്ഷിതാക്കൾ അവഗണിക്കുകയും ശാസ്ത്രീയ കൗൺസിലിംഗുകൾ നൽകി നിയന്ത്രണങ്ങൾ കൊണ്ടുവരാതിരിക്കുകയും ചെയ്താൽ ആ കുട്ടികളിൽ നാർസിസ്സിസ മനോഭാവം വളരുവാൻ രക്ഷിതാക്കൾ കാരണക്കാരാകുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
പലപ്പോഴും വികൃതികൾ ഗൗരവമായി മാറുമ്പോഴാണ് കുട്ടികൾക്കെതിരെ മാതാപിതാക്കളോട് പരാതികൾ പറയുന്നതും കുട്ടികളുടെ മാതാപിതാക്കൾ ആശാസ്ത്രീയമായ രീതിയിൽ ശിക്ഷകൾ നൽകി കുട്ടികളെ മാനസികമായി തളർത്തുന്നതും. അശാസ്ത്രീയമായ ശിക്ഷകൾ നൽകി ആ ശിക്ഷകളെ ഭയന്ന് ആ കുട്ടികൾ തൽക്കാലം വികൃതികൾ പുറത്ത്കാട്ടുകയില്ലായെങ്കിലും അവരിൽ മാനസികമായ മുറിവുകൾ സൃഷ്ടിക്കപ്പെടുകയും കുട്ടികളുടെ മാനസീകനില തകർത്ത് അവർ ഡിപ്രഷനിലേക്ക് പോകുന്നു. അങ്ങനെയുള്ള കുട്ടികളാണ് പിന്നീട് അന്തർമുഖരായി (Introverts) മാറുന്നത്.
എന്നാൽ, ശിക്ഷകൾ ഭയന്ന് താൽക്കാലികമായി വികൃതികൾ അവസാനിപ്പിച്ച് കുട്ടികൾ മാതാപിതാക്കളുടെ ശ്രദ്ധയില്ലാത്ത അവസരങ്ങളിൽ അവരുടെ വികൃതികൾ പുറത്തെടുക്കുന്നതായും കാണാം. പിടിക്കപ്പെട്ടാൽ അവർ സ്വയം ന്യായീകരിക്കാനുള്ള കാരണങ്ങളും അതിനോടെപ്പം കണ്ടെത്തുന്നു. അവരുടെ ന്യായീകരണങ്ങൾ പലപ്പോഴും വിശ്വസനീയമാണ് എന്ന് എല്ലാവരും കരുതുന്നു. ഇങ്ങനെ മറ്റുള്ളവരെ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ന്യായീകരണങ്ങൾ തുടർന്ന് കൊണ്ടുപോകുമ്പോഴാണ് കുട്ടികൾ നാർസിസ്സിസ്റ്റായി രൂപാന്തരം പ്രാപിക്കുന്നത്.
ഒരു നുണ ആയിരം തവണ ആവർത്തിച്ചാൽ അത് കേൾക്കുന്നവർ അത് സത്യമാണെന്ന് വിശ്വസിക്കുന്നു എന്ന ഗീബൽസിയൻ തിയറി തന്നെയാണ് അവർ പ്രയോഗിക്കുന്നത്. എന്നാൽ, ഒരാൾ നിരന്തരം പറയുന്ന നുണകൾ തുടർന്നാൽ, നുണ പറയുന്ന ആൾക്കും സ്വയം തോന്നിത്തുടങ്ങും താൻ പറയുന്നത് സത്യമാണെന്ന്. പിന്നീടത് ഉറപ്പാക്കുന്നു. ഇത് നുണയുടെ കാര്യത്തിൽ മാത്രമല്ലാ എല്ലാ നിയമലംഘനങ്ങളുടെയും Pattern ഇതാണ്.
ഉദാഹരണം: ഒരാൾ ആദ്യമായി സാഹചര്യം ഒത്തുവന്നപ്പോൾ ഒരു കളവ് ചെയ്യുന്നു. പോലീസ് കളവും കളവുമുതലും പിടിക്കുകയും കളവ് തെളിയിക്കപ്പെട്ടതിന് ശേഷം നിയമപരമായ ശിക്ഷയും വിധിക്കുന്നു. ആദ്യമായി ചെയ്ത കളവ് പിടിക്കപ്പെടുകയും അതിന് ശിക്ഷ അനുഭവിച്ച കള്ളൻ 99.9% വും അന്നത്തോടെ ആ കളവ് അവസാനിപ്പിക്കുന്നതായി കാണാം.
മറ്റൊരു ഉദാഹരണം: സ്ഥിരം കളവ് ചെയ്യുന്ന ഒരാളെ പോലീസ് പിടിച്ച് കള്ളനെ പോലീസ് ചോദ്യം ചെയ്യുന്നു. കള്ളൻ കളവ് നിഷേധിക്കുന്നു. പോലീസ് വീണ്ടും ചോദിക്കുന്നു. കള്ളൻ നിഷേധിക്കുന്നു. പോലീസ് കള്ളൻ്റെ പിൻകാല പശ്ചാത്തലം പരിശോധിക്കുന്നു. അവൻ സ്ഥിരം കള്ളനാണെന്ന് മനസ്സിലാക്കുന്നു. ഈ കാര്യങ്ങൾ പറഞ്ഞ് വീണ്ടും ചോദ്യം ചെയ്യുന്നു. കള്ളൻ കളവ് സമ്മതിക്കുന്നു.
മറ്റൊരു കാര്യംകൂടി മോഷണം നടത്തിയത് ഈ കള്ളൻ അല്ലെങ്കിൽ തന്നെ കള്ളൻ കളവ് നിഷേധിക്കുമെങ്കിലും വീണ്ടും വീണ്ടും ചോദ്യങ്ങൾ ചെയ്യുമ്പോൾ കള്ളന് തന്നെ സംശയമാകുന്നു ഇനി ഞാൻ തന്നെയാണോ ഈ കളവ് ചെയ്തതെന്ന്? പലപ്പോഴും കള്ളൻ കട്ടിട്ടില്ലെങ്കിലും കളവ് സമ്മതിക്കുന്നു.
മറ്റൊരുദാഹരണം:
ദീർഘകാലമായി നിരവധി കളവുകൾ ചെയ്തിട്ടും പിടിക്കപ്പെടാത്ത ഒരു കള്ളൻ ആദ്യമായി ഒരിക്കൽ പിടിക്കപ്പെടുന്നുവെന്നിരിക്കട്ടെ, ആദ്യമായി പിടിക്കപ്പെട്ട അയ്യാൾക്ക് ജയിൽ ശിക്ഷ ലഭിച്ച്, ശിക്ഷ കഴിഞ്ഞ് തിരിച്ചുവന്നാലും അയ്യാൾ കളവുകൾ അവസാനിപ്പിക്കില്ലാ, കാരണം കളവ് അയ്യാളുടെ ബിഹേവിയർ (ജീവിതചര്യ) ആയി മാറിയിട്ടുണ്ടാകും. അയ്യാളുടെ ശീലം അയ്യാൾ മാറ്റുകയില്ലാ. അയ്യാൾ പിന്നീട് ചിന്തിക്കുന്നത് ഇത്രനാളും പിടിക്കപ്പെടാതെ താൻ കളവുകൾ ചെയ്തു എന്നാൽ, ഇപ്രാവശ്യം പിടിക്കപ്പെട്ട കളവിൽ പറ്റിയ പിഴവുകൾ ഇല്ലാതെ ആ പിഴവിനെ മറികടക്കാനുള്ള തന്ത്രങ്ങൾ മുൻകൂട്ടി കണ്ട് വീണ്ടും അയ്യാൾ കളവ് തുടരും.
മറ്റൊരു വശം: സ്ഥിരം കള്ളൻമാരെ അവർ ചെയ്യാത്ത കളവിനും പോലീസ് കള്ളത്തെളിവുകളുണ്ടാക്കി മർദ്ദിച്ച് സമ്മതിപ്പിക്കുന്ന അവസ്ഥയും മർദ്ദനം കിട്ടാതിരിക്കാൻ കള്ളൻ ചെയ്യാത്ത കളവ് ചെയ്തെന്നും സമ്മതിക്കുന്ന പല സംഭവങ്ങളും ഉണ്ട്.
ഇതിൽ നിന്നും എന്താണ് മനസ്സിലാകുന്നത്?
സ്ഥിരമായി എതൊരു കാര്യവും ഒരു വ്യക്തി ചെയ്യുമ്പോൾ അത് ഒരു ഹാബിറ്റായി മാറുന്നു. അത് ചെയ്യാതെ അവർക്ക് മുന്നോട്ട് പോകുക സാധ്യമല്ലാ. ആദ്യത്തെ ഉദാഹരണത്തിൽ കള്ളൻ ആദ്യമായി കളവ് ചെയ്തതും അത് പിടിക്കപ്പെടുകയും ചെയ്തു. കള്ളന് കളവ് ഹാബിറ്റായി മാറിയിരുന്നില്ലാ അത് കൊണ്ട് കള്ളൻ കളവ് അന്നത്തോടെ അവസാനിപ്പിച്ചു. രണ്ടാമത്തെ ഉദാഹരണത്തിൽ കള്ളന് കളവ് ഒരു ഹാബിറ്റായി മാറിയിരുന്നു.
മറ്റൊരുദാഹരണം:
ഒരു സന്നിഗ്ദ ഘട്ടത്തിൽ നിവൃത്തിയില്ലാതെ ഒരാൾ ഒരു കളവ് ചെയ്യുന്നു. അതായത്, അദ്ദേഹത്തിന് മുന്നോട്ടുപോകാൻ കളവ് നടത്തിയേ തീരൂ. അദ്ദേഹം വളരെ ശ്രദ്ധാപൂർവ്വം കളവ് ചെയ്തു മുന്നോട്ട് പോയി. നിവർത്തികേട് കൊണ്ട്മാത്രമാണ് അയ്യാൾ കളവ് ചെയ്തത്. വീണ്ടും കളവ് ചെയ്ത് ജീവിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമില്ലാ.
കുറച്ചുനാളുകൾക്ക് ശേഷം പോലീസ് അന്വേഷണത്തിൽ കളവ് ചെയ്തത് അയ്യാളെന്ന് സംശയം ജനിക്കുന്നു. എന്നാൽ കളവ് മുതൽ പിടിക്കപ്പെട്ടില്ലായിരുന്നു. അയ്യാളെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്യുന്നു. കളവ് മുതൽ പിടിക്കപ്പെട്ടില്ലാ എന്ന് മനസ്സിലാക്കിയ അയ്യാൾ കളവ് നിഷേധിക്കുന്നു. പോലീസ് നിരന്തരം ചോദിച്ചിട്ടും ഇദ്ദേഹം കളവ് ചെയ്തതായി സമ്മതിക്കുന്നില്ലാ. പോലീസ് അദ്ദേഹത്തിൻ്റെ മുൻകാല പശ്ചാത്തലം പരിശോധിക്കുന്നു. അയ്യാൾ കളവുകൾ ചെയ്തതായ യാതൊരു രേഖകളും ഇല്ലായെന്ന് മനസ്സിലാക്കി അയ്യാളെ വെറുതെ വിടുന്നു. അദ്ദേഹം ജീവിതത്തിൽ പിന്നീട് ഒരിക്കലും കളവ് ചെയ്യില്ലാ എന്ന് അയ്യാൾ ദൃഡനിശ്ചയം ചെയ്തിരുന്നു.
ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് അയ്യാളിൽ കളവ് ബിഹേവിയർ ആയി മാറിയില്ലാ എന്നാണ്. അതായത്, ബിഹേവിയർ ആയാലേ ഏതൊരാളും കുറ്റകൃത്യങ്ങൾ തുടരുകയുള്ളൂ എന്നാണ്.
സ്ത്രീകളിലും പുരുഷൻമാരിലും കാണപ്പെടുന്ന നാർസിസ്സിസ്റ്റ് ബിഹേവിയർ Pattern എങ്ങിനെ ഡെവലപ്പ് ചെയ്യുന്നു എന്നതിനെ കുറിച്ച് അടുത്ത ലക്കത്തിൽ വിശദീകരിക്കുന്നു.
Part 2
നാർസിസ്സിസം ഭാഗം 2.
"Survivors Exist"
ലേഖനത്തിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുവാനും എളുപ്പത്തിൽ മനസ്സിലാക്കാനും ജനറലായി കുറച്ച് കാര്യങ്ങൾ കൂടി ഈ ഭാഗത്തിൽ നൽകുന്നു.
കുട്ടികൾ കളിച്ചു വളരുന്നത് സാധാരണയായി സമപ്രായത്തിലുള്ള കുട്ടികളോടൊപ്പമായിരിക്കും (Herd Behavior). തുടക്കത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് കളിച്ച് വളരുകയും കുറച്ചുനാളുകൾ കഴിയുമ്പോൾ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ വേർതിരിക്കപ്പെടുന്നു.
ഇന്ത്യയിലെ കുടുംബ വ്യവസ്ഥകളിൽ പെൺകുട്ടികൾക്ക് പാരമ്പര്യമായി നിരവധി വിലക്കുകൾ കൽപ്പിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ സമപ്രായക്കാരായ കുട്ടികളുടെ ഉല്ലാസക്കളികളിൽ ആൺകുട്ടികളുടെ എണ്ണം കൂടുതലും പെൺകുട്ടികളുടെ എണ്ണം കുറവുമായിരിക്കും.
ജനിതകപരമായി പെൺകുട്ടികൾക്ക് ആൺകുട്ടികളെക്കാൾ കായിക ശക്തി കുറവാണ്. ലോകത്ത് ഏതൊരു ജീവിവർഗ്ഗങ്ങളിലും ഈ വ്യത്യാസം നമുക്ക് കാണുവാൻ സാധിക്കും. ഒറ്റപ്പെട്ട കേസുകൾ ഇല്ലായെന്ന് അവകാശപ്പെടുന്നില്ലാ. കുട്ടികൾ കളിക്കാൻ കൂട്ടംകൂടുമ്പോൾ ആദ്യമെല്ലാം അവരെല്ലാവരും ആൺ പെൺ വ്യത്യാസമില്ലാതെ തുല്യ പ്രാധാന്യമുള്ളവരായി മത്സരിക്കുകയും, മത്സരങ്ങൾ കായികമാണ് എന്നതുകൊണ്ട് തന്നെ ആൺകുട്ടികൾ പ്രകടമായി ആധിപത്യം നേടുന്നത് എല്ലാ കുട്ടികളും മനസ്സിലാക്കുന്നു.
ആൺകുട്ടികൾ ആധിപത്യം നേടുന്നത് സ്വയം മനസ്സിലാക്കുന്ന പെൺകുട്ടികൾ ആൺകുട്ടികളിൽ നിന്നും പതിയെ പതിയെ അകലുകയും, പെൺകുട്ടികൾ കായികമായി അധികം ശേഷി വേണ്ടാത്ത തരത്തിലുള്ള കളികളിലേക്ക് മാറുകയും, പിന്നീട് ആ വേർതിരിവുകൾ പ്രകടമായി മാറുകയും ചെയ്യുന്നു.
ആൺകുട്ടികളുമായുള്ള മത്സരങ്ങളിൽ കായികമായി പിന്നോട്ടു പോകുന്ന പെൺകുട്ടികൾക്ക് ആൺകുട്ടികളുടെ കരുത്തിന്റെ അടിസ്ഥാനത്തിൽ ചെറിയ ചെറിയ പരിക്കുകൾ ഉണ്ടാവുക പതിവാണ്. ഇതും ആൺകുട്ടികളുമായുള്ള കളികളിൽ നിന്നും സ്വയം മാറുവാനും മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങിക്കൊണ്ട് ആൺകുട്ടികളുടെ കൂടെയുള്ള കളികളിൽ നിന്ന് പെൺകുട്ടികളെ പിന്നോട്ടടിപ്പിക്കുന്നതും മറ്റൊരു പ്രധാന ഘടകമാണ്.
ലോകത്തുള്ള ഏതൊരു ജീവനുള്ള വസ്തുക്കൾക്കും അതിജീവന (Survival)ത്തിന് വേണ്ട കരുത്ത് സ്വയം നേടാൻ കഴിവുണ്ട്. ചലന ശേഷിയില്ലാത്ത ജീവനുള്ള സസ്യങ്ങൾക്കും ചലനശേഷിയുള്ള ജീവികൾക്കും ഇത് ബാധകമാണ്.
ഉദാഹരണത്തിന്: സസ്യങ്ങളെ തന്നെയെടുക്കാം, സസ്യങ്ങൾ വളരാൻ സൂര്യപ്രകാശത്തിൽ നിന്നുള്ള പ്രകാശസംശ്ലേഷണം (Photosynthesis)
ആവശ്യമാണ്. പ്രകാശം ഇല്ലാത്ത സ്ഥലങ്ങളിൽ വളരുന്ന ചെടികൾ പ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് സ്വയം മുന്നോട്ടുവളർന്ന് നീങ്ങുന്നത് അതിൻ്റെ അതിജീവനത്തിനായാണ്.
പ്രകാശസംശ്ലേഷണം (Photosynthesis) സാധ്യമാക്കാത്ത ഇടങ്ങളിൽ വളരുന്ന സസ്യങ്ങൾ പ്രകാശസംശ്ലേഷണം സാധ്യമല്ലാത്ത സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് സ്വയം അതിജീവനശ്രമങ്ങൾ നടത്തി അത് നിലനിൽക്കുന്നുണ്ട്. സസ്യങ്ങൾക്ക് ചലനശേഷി ഇല്ലാതായിട്ടും പോലും അവയുടെ അതിജീവനം സാധ്യമാകുന്നു. ചലനശേഷിയുള്ള ജീവിവർഗ്ഗങ്ങൾ ആകട്ടെ അതിജീവനത്തിനായി അവർക്ക് ഇണങ്ങുന്ന സാഹചര്യങ്ങളിലേക്ക് മാറുന്നു. അതിജീവനം സാധ്യമാകാൻ എല്ലാ ജീവികളും ശേഷി ആർജ്ജിച്ചെടുക്കുന്നതിന്റെ ഭാഗമാണ് അത്.
ഭൂമിയിൽ നാം കണ്ടിട്ടുള്ള ഏറ്റവും ബുദ്ധിശാലിയായ ജീവി മനുഷ്യനാണ്. അതുകൊണ്ടുതന്നെ മനുഷ്യർ കായികമായി ശക്തരായ മൃഗങ്ങളെ പോലും തന്റെ വരുതിയിലാക്കാൻതക്ക ശക്തി നേടിയെടുത്തു. മനുഷ്യന്റെ മസ്തിഷ്കം വളർന്ന് വലുതായ ബുദ്ധി ഉപയോഗിച്ചാണ് മറ്റു മൃഗങ്ങളുടെമേൽ ആധിപത്യം സ്ഥാപിച്ചത്. മനുഷ്യൻ ബുദ്ധി ഉപയോഗിച്ച് മറ്റുള്ള മൃഗങ്ങളുടെമേൽ ആധിപത്യം നേടിയെങ്കിലും സ്വയം അതിജീവനത്തിനുള്ള സ്വാഭാവികമായ കരുത്ത് നഷ്ടപ്പെടുത്തി എന്നുകൂടി മനസ്സിലാക്കണം. ശാരീരിക സ്ഥിതി അനുസരിച്ച് മനുഷ്യനെ ഏതൊരു ജീവിയെക്കാൾ സ്വാഭാവികമായി അതിജീവനത്തിനുള്ള കരുത്ത് കുറവാണ്.
ഉദാഹരണത്തിന് അപകടങ്ങളിൽ പരിക്കേറ്റ മൃഗങ്ങൾ, പക്ഷികൾ, ജലജീവികൾ കരുത്തുനേടി സ്വയം അതിജീവനം നടത്തി മുന്നോട്ടു പോകുന്നതായി കാണാം. എന്നാൽ, മനുഷ്യന് സ്വാഭാവികമായ അതിജീവനം സാധ്യമാകുന്നില്ലാ. ഒരു മൃഗത്തിന് അപകടത്തിൽ കാൽ നഷ്ടപ്പെട്ടാൽ അവർ സ്വയം ചികിത്സയ്ക്ക് ഏതെങ്കിലും ആശുപത്രികളിൽ പോകുന്നില്ലാ. എന്നാൽ, മനുഷ്യനെ ആശുപത്രികളുടെയും ചികിത്സയുടെയും സഹായമില്ലാതെ അതിജീവനം സാധ്യമാവുകയില്ലാ. ഇതിൽ നിന്നും മനസ്സിലാക്കുന്നത് മനുഷ്യൻ്റെ സ്വാഭാവികമായ അതിജീവനത്തിനുള്ള കരുത്ത് നഷ്ടപ്പെട്ടു എന്നാണ്. അതിൽ നിന്നും മനസ്സിലാക്കാം മനുഷ്യൻ ലോകത്തുള്ള ഏതൊരു ജീവിയെക്കാൾ അശക്തനാണ് എന്ന്.
മനുഷ്യർ തങ്ങളുടെ അതിജീവനം സാധ്യമാക്കുന്നത് അവൻ്റെ ബുദ്ധി ഉപയോഗിച്ച് കൃത്രിമ മാർഗ്ഗങ്ങളിലൂടെയാണ്. അല്ലാതെ, സ്വാഭാവികമായ അതിജീവനമല്ലാ.
"Survivors Adapting To Change"
ഉല്ലാസകളികളിൽ എണ്ണത്തിൽ കൂടുതലുള്ള ആൺകുട്ടികൾ ആധിപത്യം പുലർത്തുന്നുവെങ്കിലും ആ ആൺകുട്ടികളുടെ കൂടെ മൽസരിക്കുന്ന എണ്ണത്തിൽ കുറവുള്ള പെൺകുട്ടികൾക്ക് മറ്റുള്ള പെൺകുട്ടികളെക്കാൾ കരുത്ത് കൂടുതൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കാരണം, ആൺകുട്ടികളുടെ കരുത്തിനൊപ്പം എത്തിച്ചേരാൻ അവർ ശ്രമം നടത്തുന്നു. അവരുടെ നിരന്തര ശ്രമങ്ങൾ അവരുടെ കരുത്ത് വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിനൊപ്പം ആൺകുട്ടികളുമായി മൽസരിക്കുന്ന പെൺകുട്ടികൾ മാനസികമായി കരുത്തും സ്വാഭാവികമായി നേടുന്നു. ഇത് പെൺകുട്ടികളുടെ ബുദ്ധിശക്തിയും സ്വാഭാവികമായി വളർത്തുന്നു.
കായികമായി ശക്തരായ ആൺകുട്ടികളുടെ കൂടെ മത്സരിക്കുമ്പോൾ പലപ്പോഴും ജനിതകപരമായി കായിക ശേഷിയിലുള്ള കുറവ് മറികടക്കാൻ അതിജീവനത്തിനായി പെൺകുട്ടികൾക്ക് ലഭിച്ച ബുദ്ധിശക്തിയും ഉപയോഗിച്ചാണ് പെൺകുട്ടികൾ പ്രതിയോഗികളായ ആൺകുട്ടികളുമായുള്ള മത്സരങ്ങളിൽ പിടിച്ചുനിൽക്കുന്നത്.
ശാസ്ത്രത്തിൻറെ വളർച്ചയോടെ നാഗരികതയിലേക്ക് വളർന്ന് സുഖസൗകര്യങ്ങൾ വർദ്ധിച്ചപ്പോൾ എല്ലാവിധ സുഖസൗകര്യങ്ങളുമായ് വളരുന്നവർ സ്വാഭാവികമായി അതിജീവനത്തിനുള്ള കരുത്ത് നഷ്ടപ്പെടുത്തുന്നു. എന്നാൽ, യാതൊരു സുഖസൗകര്യങ്ങളില്ലാതെ വളരുന്ന മനുഷ്യർ ശാരീരികവും മാനസികവുമായി കൂടുതൽ കരുത്താർജ്ജിച്ച് കൊണ്ടിരിക്കുന്നു.
ഉദാഹരണത്തിന് ചേരിയിൽ സുഖസൗകര്യങ്ങൾ ഒന്നുമില്ലാതെ വളരുന്ന ഒരു മനുഷ്യൻ മറ്റ് മനുഷ്യർ ആരും സഹായിക്കാനില്ലാത്ത ഏത് സന്നിഗ്ദ ഘട്ടങ്ങളിൽ നിന്നും പെട്ടെന്ന് കരകയറി വരുമ്പോൾ, സുഖസൗകര്യങ്ങളോടെ ജീവിച്ചവരുടെ അതിജീവനം സന്നിഗ്ദഘട്ടങ്ങളിൽ ദുഷ്കരമായി മാറുന്നു. കാരണം, സ്വാഭാവികമായി ആർജ്ജിച്ചെടുക്കുന്ന കരുത്ത് കൃത്രിമമായി ലഭിച്ചതിനേക്കാൾ എന്നും വളരെ കൂടുതലാണ് എന്നുള്ളതാണ്.
നട്ട് നനച്ച് വളം നൽകി വളർത്തിയ ഒരു ചെടിയും വൻമരമായി മാറിയിട്ടില്ലാ. താനേ വളർന്ന ചെടികൾ മാത്രമാണ് വൻമരമായി മാറിയിട്ടുള്ളത്.
Part 3
നാർസിസ്സിസം ഭാഗം 3.
ജനിതകപരമായി ആൺകുട്ടികളുടെ ശരീരം കാഠിന്യമേറിയതും പെൺകുട്ടികളുടെ ശരീരം മൃദുലവും ആണ്. ഇത് മനുഷ്യ ശരീരത്തിലെ ഹോർമോണുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. പുരുഷൻമാരിൽ ടെസ്റ്റോസ്റ്റെറോൺ (Testosterone) ഈസ്ട്രജൻ (Eastrogen) പ്രൊജസ്റ്റെറോൺ (Projesteron) ആണ് പ്രധാന ഹോർമോണുകൾ.
ലോകത്തുള്ള എല്ലാ വസ്തുക്കളും ആറ്റങ്ങൾ ചേർന്ന് രൂപപ്പെട്ട രാസവസ്തുക്കളാണ്.
മനുഷ്യനും അതിൽ നിന്ന് വ്യത്യസ്തനല്ലാ; പക്ഷേ മനുഷ്യൻ ഒരു ജീവിക്കുന്ന, സ്വയം നിയന്ത്രിക്കുന്ന ജൈവ-രാസ സംവിധാനമാണ്.
മനുഷ്യൻ ഒരു ജൈവരാസ വസ്തു (Living System) ആണ്. കാരണം, ആറ്റങ്ങൾ ചേർന്ന് തന്മാത്രകളും (molecules)
തന്മാത്രകൾ ചേർന്ന് കോശങ്ങളും (cells) കോശങ്ങൾ ചേർന്ന് തന്തുക്കളും (Tissue Fibre ) തന്തുക്കൾ ചേർന്ന് അവയവങ്ങളും അവയവങ്ങൾ ചേർന്ന് മനുഷ്യനും ഉണ്ടാകുന്നു. മനുഷ്യൻ എന്നത് അത്യന്തം സങ്കീർണ്ണമായ ഒരു ജൈവ-രാസ സംവിധാനം (biochemical system) ജൈവ രാസവസ്തു (Living system) എന്നാൽ സ്വയം നിയന്ത്രണം, ബോധം, ചിന്ത, തീരുമാനശേഷിയുള്ള വസ്തു.മനുഷ്യനിൽ രണ്ടു തരം രാസപ്രക്രിയകൾ നടക്കുന്നു. സ്വയം ക്രമീകരിക്കുന്നവ (self-regulating)
ബോധപൂർവ്വമുള്ളവ (purpose-driven)
ഒരു കൃത്യമായ വാചകം (Refined Statement)
കാഠിന്യം കൂടിയ ഏതൊരു വസ്തുവിനും ബലം കൂടുതലും മൃദുലമായ വസ്തുവിന് ബലം കുറവുമായിരിക്കും.
ഉദാഹരണത്തിന് ഇരുമ്പ് കാഠിന്യം കൂടിയ വസ്തുവും ചെമ്പ് കാഠിന്യം കുറവുള്ള വസ്തുവുമാണ്. കാഠിന്യം കൂടിയ ഇരുമ്പിനെ പെട്ടെന്ന് വളക്കാൻ ആകില്ല എന്നാൽ കാഠിന്യം കുറഞ്ഞ ചെമ്പിനെ എളുപ്പത്തിൽ വളയ്ക്കാൻ സാധിക്കും.
ആണിനെ ഒരു ഹാർഡ്‌വെയറും പെണ്ണിന് ഒരു സോഫ്റ്റ്‌വെയർ ആയും കാണുക.
മുൻ ലേഖനത്തിൽ ഞാൻ എഴുതിയതുപോലെ സാധാരണ ആൺകുട്ടികളെക്കാൾ വികൃതി കൂടുതലുള്ള ആൺകുട്ടികൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതുപോലെ തന്നെ സാധാരണ പെൺകുട്ടികളെക്കാൾ വികൃതി കൂടുതലുള്ള കുട്ടികൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ഹാർഡ് വെയർ സോഫ്റ്റ്‌വെയർ തമ്മിലുള്ള വ്യത്യാസമാണ്.
ഇങ്ങനെയുള്ള ആൺകുട്ടികൾ കായികശേഷി ഉപയോഗിച്ച് മറ്റുള്ളവർക്ക് ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമ്പോൾ പെൺകുട്ടികൾ മാനസികമായ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുക. അതായത് ആൺകുട്ടികൾ ഫിസിക്കലായി ആക്രമണ സ്വഭാവം പുറത്തെടുക്കുകയും പെൺകുട്ടികൾ സൈക്കോളജിക്കൽ ആയി ആക്രമണം സ്വഭാവം പുറത്തെടുക്കുന്നു.
വികൃതിയുള്ള ഒരു ആൺകുട്ടി മറ്റുള്ള സാധാരണക്കാരായ കുട്ടികളെ (ആൺകുട്ടി / പെൺകുട്ടി) ആക്രമിക്കുമ്പോൾ ശാരീരികമായ ക്ഷതങ്ങൾ മാത്രം സംഭവിക്കുമ്പോൾ, വികൃതിയുള്ള ഒരു പെൺകുട്ടി മറ്റു കുട്ടികളെ (ആൺകുട്ടി/ പെൺകുട്ടി) മാനസികമായി തകർക്കാൻ സാധിക്കുന്ന തരത്തിലാണ് ആക്രമിക്കുക. അവസരത്തിനൊത്ത് പ്രതിയോഗിയോടുള്ള പെരുമാറ്റങ്ങൾ, സംസാരങ്ങൾ, അവഗണനകൾ, തുടങ്ങിയവയിലൂടെ മറ്റുള്ളവരിൽ മാനസികമായ ക്ഷതങ്ങൾ ഏൽപ്പിക്കുന്നു.
സാധാരണ ആൺകുട്ടികൾ തമ്മിൽ തമ്മിൽ ഏതെങ്കിലും വിഷയത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടായാൽ കായികമായും സാധാരണ പെൺകുട്ടികൾ തമ്മിൽ തമ്മിൽ മാനസികമായുമാണ് നേരിടുക. എന്നാൽ, അവരിൽ സാധാരണയിൽ കവിഞ്ഞ ആക്രമണമോ വൈകാരിക മനോഭാവമോ ആരെങ്കിലും പുറത്തെടുക്കുന്നെങ്കിൽ അവരിൽ നാർസിസ്സിസം അവരിൽ ഒളിഞ്ഞിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. തുടക്കത്തിൽ ഇവർക്ക് ശാസ്ത്രീയമായ കൗൺസിലിംഗ് നൽകിയാൽ അവരെ സാധാരണ നിലയിലേക്ക് കൊണ്ടുവരുവാൻ സാധിക്കുന്നതാണ്.
വികൃതിയുള്ള ഒരു പെൺകുട്ടി മറ്റുള്ളവരുമായുള്ള അഭിപ്രായ ഭിന്നതകൾ അവരുടെ സ്നേഹ പ്രകടനങ്ങളിലൂടെയും സംസാരങ്ങളിലൂടെയും പെരുമാറ്റങ്ങളിലൂടെയും അവഗണങ്ങളിലൂടെയും അവസരത്തിനൊത്ത് പുറത്തെടുക്കുന്നു. ഇതിൽ ഏറ്റവും ഗുരുതരമാകുന്നത് പലപ്പോഴും അഭിപ്രായ ഭിന്നതകൾക്ക് ശേഷമുള്ള അമിതമായ സ്നേഹ പ്രകടനങ്ങളാണ് എന്ന് മനസ്സിലാക്കുക.
സാധാരണയായി പെൺകുട്ടികൾ അന്യോന്യം തമ്മിലടിക്കുന്നത് നിത്യസംഭവങ്ങൾ ആകാതിരിക്കുന്നതിന്റെ കാരണം അവർ എന്തിനെയും മാനസീകമായി നേരിടുന്നു. എന്നാൽ, സാധാരണ ആൺകുട്ടികൾ തമ്മിലുള്ള സംഘട്ടനങ്ങൾ പൊതുവെ കായിക(ശാരീരിക)മായി മാത്രം മാറുന്നതിന്റെ കാരണങ്ങൾ അതാണ്.
സാധാരണയായി ആൺകുട്ടികൾ പെൺകുട്ടികളുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകുമ്പോൾ ആൺകുട്ടികൾ പെൺകുട്ടികളെ ശാരീരികമായി ക്ഷതമേൽപ്പിക്കുന്നതിൽ അവസാനിപ്പിക്കുമ്പോൾ. പെൺകുട്ടികൾ ആൺകുട്ടികളുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകുമ്പോൾ പെൺകുട്ടികൾ ആൺകുട്ടികളെ മാനസികമായി തകർക്കുന്ന വിധത്തിലാണ് ആക്രമിക്കുക. വൈകാരികമായ പെരുമാറ്റങ്ങളിലും, സംസാരങ്ങളിലും, അവഗണനകളിലും കൂടി മാത്രമേ അവർ പ്രതികരണങ്ങൾ നടത്തുകയുള്ളൂ.
ആൺകുട്ടികൾ ശാരീരികമായ ആക്രമണങ്ങൾ നടത്തി അധികം വൈകാതെ അവർ അത് മറന്നുപോകുന്നു. എന്നാൽ, പെൺകുട്ടികളുടെ മാനസികമായ ആക്രമണങ്ങൾ സാധാരണയായി പെൺകുട്ടികൾ എളുപ്പത്തിൽ മറക്കുന്നില്ല. അവർ അത് മനസ്സിൽ സൂക്ഷിച്ചു വയ്ക്കുകയും അവസരം കിട്ടുമ്പോഴൊക്കെ മാനസികമായി ആക്രമണങ്ങൾ തുടരുന്നു.
പെൺകുട്ടികളും ആൺകുട്ടികളും തമ്മിലുള്ള പ്രശ്നങ്ങളിൽ സമൂഹം ഒന്നടങ്കം പെൺകുട്ടികളുടെ ഭാഗത്ത് നിലയുറപ്പിക്കുന്നത് എന്ത്കൊണ്ട് ?
പെൺകുട്ടികളുടെ ആക്രമങ്ങൾ മാനസീകമായത്കൊണ്ട് തന്നെ അവരുടെ ആക്രമണത്തിന്റെ യാതൊരുവിധ അടയാളങ്ങളും (തെളിവുകൾ) അവശേഷിക്കുന്നില്ലാ എന്നത് കൊണ്ടാണ്. എന്നാൽ, ആൺകുട്ടികളുടെ കായികമായ ആക്രമണങ്ങൾ ഭൗതികമായതുകൊണ്ട് തന്നെ തെളിവുകൾ അവശേഷിക്കുന്നു.
ഒരു ആണും പെണ്ണും തമ്മിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സമൂഹം പെണ്ണുങ്ങളുടെ ഭാഗത്ത് അണിനിരക്കുന്നതിന്റെ കാരണങ്ങൾ അതെല്ലാമാണ്.
സാധാരണയായി ആൺകുട്ടികളുടെ ആക്രമണങ്ങൾ എതിരാളികളിൽ ഏൽപ്പിക്കുന്ന ശാരീരികക്ഷതങ്ങളിൽ അവസാനിക്കുമ്പോൾ സ്ത്രീകളുടെ മാനസീകമായ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടുന്നവരെ ദൂരവ്യാപകമായ മാനസീക പ്രത്യാഘാതങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നു. ആൺകുട്ടികൾ കായികമായി സ്ത്രീകളെ ആക്രമിക്കുന്നതിന് പിന്നിൽ വലിയ മാനസികമായ ആഘാതങ്ങളിലൂടെയുള്ള പ്രതിരോധങ്ങളോ പൊട്ടിതെറികളോ ആയിരിക്കും.
സമൂഹം നേരിട്ട് കാണുന്ന ആക്രമണകാരി പെൺകുട്ടിയായാൽ പോലും പുറത്തുള്ള സമൂഹത്തിന് ആ പെൺകുട്ടിയുടെ തനിസ്വരൂപം മനസ്സിലാക്കാൻ സാധിക്കില്ലാ എന്ന് മാത്രമല്ലാ, ആൺകുട്ടി കായികമായി ആക്രമണം നടത്തിയില്ലെങ്കിൽ പോലും ആൺകുട്ടിയായിരിക്കും തെറ്റുകാരൻ എന്ന സമൂഹത്തിൻ്റെ മുൻവിധികളും ആൺകുട്ടികൾ കുറ്റക്കാരനാണ് എന്ന് വിലയിരുത്തലുകളിലേക്ക് എത്തിച്ചേരുന്നു.
എല്ലാ മനുഷ്യരിലും നാർസിസ്സിസമുണ്ട് എന്നാലതിൽ പല തരത്തിലുള്ള ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെന്ന് മാത്രം. പുരുഷന്മാരായ നാർസിസ്സിസ്റ്റുകൾ സ്ത്രീകളെ കായികമായി ആക്രമിക്കുന്നതും സ്ത്രീകളായ നാർസിസ്സിസ്റ്റുകൾ പുരുഷന്മാരെ മാനസീക മാറി ആക്രമിക്കുന്നതും, നാർസിസ്സിസം അതിൻ്റെ മൂർദ്ധന്യ അവസ്ഥയിലെത്തുമ്പോഴാണ്.
സാധാരണക്കാരായ പുരുഷന്മാർ തമ്മിലുള്ള വഴക്കുകളിലും കയ്യേറ്റ ശ്രമങ്ങളിലും എത്തുമെങ്കിലും അധികം വൈകാതെ മറ്റാരുടെയെങ്കിലും മധ്യസ്ഥതയിലോ ഒരുപക്ഷേ ശിക്ഷകൾ ലഭിക്കുമെന്ന ഭയത്താലോ മാപ്പുപറഞ്ഞ് ഒന്നിക്കുന്നത് കാണാം. എന്നാൽ, സ്ത്രീകൾ മറ്റുള്ളവരുമായി അഭിപ്രായവ്യത്യാസം ഉണ്ടായാൽ അവർ അന്യോന്യം മാപ്പ് പറയുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കുകയില്ലാ. വസ്തുതകൾ ഗൗരവമായ സ്ഥിതിയിലെത്തി മാധ്യസ്ഥ ശ്രമങ്ങൾ നടത്തി ഒരു ഒത്ത് തീർപ്പിൽ എത്തിയാലും സ്ത്രീകൾ അത് അവരുടെ മനസ്സുകളിൽ കൊണ്ടുനടക്കുന്നു. മറ്റുള്ളവരുടെ മുമ്പിൽ മാപ്പുപറഞ്ഞാലും ശരി അവരുടെ മനസ്സിൽ മായാതെ ശത്രുത നിലനിൽക്കുകയും അവസരം വ ലഭിക്കുമ്പോൾ അവരത് പുറത്തെടുക്കുകയും ചെയ്യും.
മറ്റൊരു പ്രധാന വസ്തുതയെന്തെന്നാൽ സ്ത്രീ ശാക്തീകരണ നിയമങ്ങളുടെ വരവോടെ നാർസിസ്സിസ്റ്റ് സ്ത്രീകൾ അവരുടെ നാർസിസ്സിസ സ്വഭാവം സ്വതസ്സിദ്ധമായ മാനസീകമായ പ്രതിരോധങ്ങൾക്കും, ആക്രമണങ്ങൾക്കും പകരം കായികമായി പുരുഷൻമാർക്ക് നേരെ ആക്രണങ്ങൾ നടത്തുന്നതിന് തുടക്കം കുറിച്ചു.
സമൂഹം എന്നും സ്ത്രീപക്ഷത്ത് നിലയുറപ്പിക്കുമെന്ന അമിതമായ അത്മവിശ്വാസവും സർക്കാർ സംവിധാനങ്ങളിലെ ക്രിമിനൽ മനോഭാവമുള്ള സ്യൂഡോ ഫെമിനിസ്റ്റുകൾ നിയമ ദുരുപയോഗം ചെയ്ത് അവരെ സംരക്ഷിക്കുമെന്നും മനസ്സിലാക്കിയാണ് അവർ പുരുഷൻമാർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് ഇറങ്ങി തിരിക്കുന്നത്.
കായികമായി പുരുഷൻ സ്ത്രീകളേക്കാൾ വളരെ മുന്നിലാണ്. പുരുഷനെ കായികമായി നേരിടാൻ സ്ത്രീകൾക്ക് സാധിക്കില്ലാ എന്ന സത്യം മനസ്സിലാക്കി നാർസിസ്സിസ്റ്റ് സ്ത്രീകൾ പുരുഷൻമാർക്കെതിരെ വ്യാജ ലൈംഗിക പീഡന പരാതി നൽകിയാൽ അതിന് എല്ലാ ഒത്താശകളും സംവിധാനങ്ങളിൽ നിന്നും ലഭിക്കുമെന്ന ആത്മവിശ്വാസവും ഉറപ്പും കേസ് കോടതികളിലെത്തി വിചാരണകൾ നടത്തി പരാതികൾ വ്യാജമാണെന്ന് തെളിഞ്ഞാലും കോടതികളെ തെറ്റിദ്ധരിപ്പിച്ച് വ്യാജ മൊഴി നൽകിയത് തെളിഞ്ഞാൽ പോലും കോടതികൾ ശിക്ഷകൾ നൽകാതെ അവരെ സംരക്ഷിക്കുമെന്ന വിശ്വാസവും നാർസിസ്സിസ്റ്റിക് സ്ത്രീകളുടെ ഭാഗത്ത് നിന്ന് നിരപരാധികളായ പുരുഷൻമാരെ തകർക്കുന്നതിന് കൂടുതൽ പേർ മുന്നോട്ട് വരുന്നതാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ബഹുഭൂരിഭാഗം വരുന്ന വ്യാജ ലൈംഗിക പീഡന പരാതികളുടെ പിന്നിലുള്ള സൈക്കോളജി (psychology) എന്ന് മനസ്സിലാക്കുക.
വർഷങ്ങൾ നീണ്ടുനിന്ന ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധങ്ങൾ പീഡനമായി മാറുന്നത് മുകളിൽ നൽകിയ വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. ഏതെങ്കിലും കാരണത്താൽ പ്രണയബന്ധം തകർന്നാൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതികളുടെ പിന്നിലുള്ള മനശാസ്ത്രവും ഇത് തന്നെയാണ്.
Theory of Motion (Laws of Motion)
"An object will remain at rest or continue in uniform motion in a straight line unless acted upon by an external force"
"ഒരു വസ്തു വിശ്രമാവസ്ഥയിൽ തന്നെ തുടരുകയോ അല്ലെങ്കിൽ നേരായ രേഖയിൽ ഏകസമ വേഗത്തിൽ ചലനം തുടരുകയോ ചെയ്യും; അതിൽ ബാഹ്യബലം പ്രവർത്തിക്കുന്നില്ലെങ്കിൽ.”
ആദ്യ ലേഖനത്തിൽ എഴുതിയ വികൃതി (Abnormality) യഥാസമയം കണ്ടെത്തി അവക്ക് പരിഹാരം ചെയ്തില്ലെങ്കിൽ അത് തുടർന്ന് കൊണ്ടിരിക്കും. അത് ബിഹേവിയർ (Behaviour) ആയി മാറിയാൽ Chronic സ്റ്റേജിലെത്തുകയും ചികിൽസയിലൂടെ ഭേദമാക്കാൻ സാധിക്കാത്ത വിധം Behavior Induced Disease ആയി മാറുന്നു. നാർസിസ്സിസത്തിന് ചികിൽസയില്ലാ എന്ന് പറയുന്നത് അത് കൊണ്ട് മാത്രമാണ്.