railway_busi

നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഇനി റെയിൽവേ സ്റ്റേഷനിൽ വിൽക്കാം! വാടകയോർത്ത് പേടിക്കണ്ട, ഇത് കേന്ദ്രസർക്കാരിന്റെ സമ്മാനം.

വീട്ടിൽ അച്ചാറുണ്ടാക്കുന്നവരോ, കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നവരോ, കൈത്തറി വസ്ത്രങ്ങൾ നെയ്യുന്നവരോ ആണോ നിങ്ങൾ? 

ഈ സാധനങ്ങൾ വിൽക്കാൻ നല്ലൊരു സ്ഥലം കിട്ടാത്തതാണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന റെയിൽവേ സ്റ്റേഷനിൽ തന്നെ നിങ്ങൾക്ക് കച്ചവടം തുടങ്ങിയാലോ?

അതിനായി റെയിൽവേ മന്ത്രാലയം നടപ്പിലാക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് 'വൺ സ്റ്റേഷൻ വൺ പ്രൊഡക്ട്' (One Station One Product - OSOP). 
ഇത് നമ്മുടെ അവകാശമാണ്, തീർച്ചയായും ഉപയോഗപ്പെടുത്തുക.

എന്താണ് ഈ പദ്ധതി? 

ഓരോ പ്രദേശത്തുമുള്ള തനതായ ഉൽപ്പന്നങ്ങളെ (Local Products) പ്രോത്സാഹിപ്പിക്കാനും വിപണി കണ്ടെത്താനും സഹായിക്കുന്ന പദ്ധതിയാണിത്. റെയിൽവേ സ്റ്റേഷനുകളിൽ ഇതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്റ്റാളുകൾ (Kiosks) റെയിൽവേ തന്നെ നൽകും.

ഇതിന്റെ ഗുണങ്ങൾ എന്തൊക്കെ? 

റെയിൽവേ സ്റ്റേഷനിൽ ഒരു കട ഇടുക എന്നത് പണ്ട് വലിയ പണച്ചിലവുള്ള കാര്യമായിരുന്നു. 

എന്നാൽ ഈ പദ്ധതി വഴി:

തുച്ഛമായ ചിലവ്: വെറും 1000 രൂപ (ടോക്കൺ ഫീ) അടച്ചാൽ 15 ദിവസത്തേക്ക് നിങ്ങൾക്ക് റെയിൽവേ സ്റ്റേഷനിൽ സ്റ്റാൾ ലഭിക്കും.

വലിയ വിപണി: ദിവസവും ആയിരക്കണക്കിന് യാത്രക്കാർ വരുന്ന സ്ഥലമായതുകൊണ്ട് നിങ്ങളുടെ ഉൽപ്പന്നം പെട്ടെന്ന് ജനശ്രദ്ധ നേടും.

അടിസ്ഥാന സൗകര്യം: സാധനങ്ങൾ വിൽക്കാനുള്ള ഭംഗിയുള്ള സ്റ്റാൾ റെയിൽവേ നൽകും. നമ്മൾ സാധനങ്ങളുമായി ചെന്നാൽ മാത്രം മതി.

ആർക്കൊക്കെ അപേക്ഷിക്കാം?

കുടുംബശ്രീ യൂണിറ്റുകൾ / സ്വയം സഹായ സംഘങ്ങൾ.
കരകൗശല വിദഗ്ധർ / നെയ്ത്തുകാർ.

കർഷകർ / ചെറുകിട സംരംഭകർ.

പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സംരംഭകർ.

എന്തൊക്കെ വിൽക്കാം? 

ആ പ്രദേശത്തെ പ്രശസ്തമായ എന്ത് സാധനവും വിൽക്കാം.

ഭക്ഷണ സാധനങ്ങൾ (അച്ചാർ, പപ്പടം, സ്ക്വാഷ്, ചിപ്സ്).
കൈത്തറി വസ്ത്രങ്ങൾ.

മുള/തടി/മണ്ണ് എന്നിവ കൊണ്ടുള്ള കരകൗശല വസ്തുക്കൾ.

എങ്ങനെ അപേക്ഷിക്കാം? 

നിങ്ങൾക്ക് അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനിലെ 'സ്റ്റേഷൻ മാസ്റ്ററെ' സമീപിച്ച് ഇതിനായി അപേക്ഷ നൽകാം. അല്ലെങ്കിൽ റെയിൽവേയുടെ വെബ്സൈറ്റ് വഴിയും വിവരങ്ങൾ അറിയാം. 

സാധാരണ 15 ദിവസത്തേക്കാണ് സ്റ്റാൾ അനുവദിക്കുന്നത്. അത് മാറി മാറി പലർക്കും ലഭിക്കും.

നാട്ടിലെ ഉൽപ്പന്നങ്ങൾ ലോകത്തിന് മുന്നിലെത്തിക്കാൻ ഇതിലും നല്ലൊരു അവസരമില്ല. ഈ വിവരം അറിയാത്ത സംരംഭകരിലേക്ക് എത്തിക്കുക.
(കടപ്പാട് )

Popular posts from this blog