cibil_score
റിപ്പോർട്ടർ ടീമിനൊട്.
ക്രെഡിറ്റ് സ്കോർ എന്നതാണ് നിങ്ങൾ വാർത്തയാക്കുന്ന വിഷയം.
ക്രെഡിറ്റ് സ്കോർ നിർണ്ണയിക്കുന്ന പല വിധ ഏജൻസികളിൽ ഒന്നാണ്
ട്രാൻസ് യൂണിയൻ സിബിൽ
കൂടാതെ പല ഏജൻസികളും ഉണ്ട്.
Equifax
Experian
CRIF. HIGHMARK.
ഇതിൽ ബാങ്കുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് CRIF HIGHMARK ആണ്.
സിബിൽ റിപ്പോർട്ടിൽ സ്കോർ 700 ഉണ്ടെങ്കിൽ CRIF ൽ അത് 500 മാത്രമേ കാണൂ.
അത്രക്ക് അരിച്ച് പെറുക്കി കുറച്ചാണ് അവർ സ്കോർ ഇടുന്നത്..
ഇനി ഇതിൽ 750 ഉണ്ടെങ്കിൽ പോലും ബാങ്ക് ലോൺ തരണം എന്നില്ല.
ക്രെഡിറ്റ് റിപ്പോർട്ടിലെ
മുൻകാല ഹിസ്റ്ററി നോക്കി മാത്രമേ ലോൺ തരൂ.
അതായത് നിങ്ങൾ പറയുന്നത് പോലെ ചുമ്മാ സ്വർണം പണയം. വച്ച് സ്കോർ ഉയർത്തിയിട്ട് കാര്യമില്ല.ബാങ്ക് തരില്ല.
അവർ വർഷങ്ങൾക്കു മുമ്പത്തെ കഥ മാത്രമേ നോക്കൂ.
ഇവിടെയാണ് മനുഷ്യത്വ രഹിത സമീപനം.
ഒരാളുടെ സാമ്പത്തിക നില മെച്ചപ്പെട്ടാലും വരുമാനം കൂടിയാലും പണ്ടത്തെ കഥകൾ പറഞ്ഞ് ലോൺ തരില്ല.
അതായത് സേതുമാധവൻ നന്നായിട്ട് കാര്യമില്ല എന്നർത്ഥം
അതേപോലെ തന്നെ നിങ്ങൾ വാർത്തയാക്കേണ്ട ഒന്നാണ്.
സർഫാസി ആക്ട്....
ഒരാൾ ലോൺ എടുത്ത് 3 അടവ് മുടങ്ങിയാൽ
ഉടൻ തന്നെ അത് NPAആയി കണക്കാക്കി
ബാങ്കുകൾ നേരിട്ട് ജപ്തി ചെയ്ത് വിൽക്കുകയാണ്.
ഇത് കൊണ്ട് ബാങ്കിനല്ല നേട്ടം.
50 ലക്ഷം രൂപയുടെ സ്വത്തിന് പകുതി മാത്രമാണ് ലോൺ നൽകുക.
സ്വത്ത് ജപ്തി ചെയ്ത് അവർ ലേലത്തിൽ വയ്ക്കും.... ബാങ്ക് ഉദ്യോഗസ്ഥരുടെ ശിങ്കിടികൾ ഇത് ലേലത്തിൽ പിടിച്ച് മറിച്ച് വിൽക്കും.
25 ലക്ഷം ലോൺ ഉള്ളയാളുടെ 50 ലക്ഷം രൂപയുടെ സ്ഥലം ഒരു 15 ലക്ഷം രൂപക്ക് വിൽക്കും.
ബാങ്കിന് 15 ലക്ഷം കിട്ടും
പിന്നീട് മറിച്ച് വിറ്റ് നേടുന്ന ബാക്കി 35 ലക്ഷം രൂപ യുടെ വിഹിതം ജീവനക്കാർക്ക്.
ലോണിൽ ബാക്കി ഉള്ള 10 ലക്ഷം രൂപ ലോൺ എടുത്തയാളുടെ പേരിൽ തന്നെ തുടരും.നടപടികളും.കൂടാതെ ക്രെഡിറ്റ് റിപ്പോർട്ടിൽ അത് എന്നും കിടക്കും..
.അവനെ നശിപ്പിച്ചു കളഞ്ഞു എന്നർത്ഥം.
സർക്കാർ എന്തുകൊണ്ടാണ് അനങ്ങാത്തത് എന്നായിരിക്കും സംശയം..
ഇതിനെതിരെ നീങ്ങിയാൽ സർക്കാരിന് ഒന്നും കിട്ടാനില്ല.
പക്ഷേ സർക്കാർ മൗനമായി സപ്പോർട്ട് ചെയ്ത് നിന്നാൽ കിട്ടുന്ന ലാഭം പറയാം.
1. ജപ്തി ചെയ്ത തുകയുടെ ഏകദേശം 7 ശതമാനം തുക സർക്കാരിനാണ്.
2. ജപ്തി ചെയ്ത വസ്തു ലേലത്തിൽ വച്ച് വിറ്റാൽ അതിന്റെ മുഴുവൻ തുക രജിസ്ട്രേഷൻ നടത്തുമ്പോൾ കാണിക്കണം.
അതിന്റെ നല്ല സ്റ്റാംപ് ഡ്യൂട്ടി സർക്കാരിന് കിട്ടും.
കൂടാതെ ജിഎസ്ടിയും .
സർക്കാരിന് മിണ്ടാതെ ഇരിക്കുന്നതല്ലേ ലാഭം.
ഇനി പറയൂ ജനങ്ങൾ ആരാണ്.
ഇത്രയും മണ്ടന്മാർ ആയ ഒരു ജനം ആണ് നമ്മൾ..
,@ @highlight