sslc യ്ക്ക് ശേഷം
സത്യത്തില്‍ പത്താം തരം കഴിഞ്ഞതിനു ശേഷമുള്ള കോഴ്സും സ്ട്രീമും തെരഞ്ഞെടുക്കുന്നിടത്താണ് യഥാര്‍ഥ വഴിത്തിരിവ്. പത്തിന് ശേഷമുള്ള ഉപരിപഠന സാധ്യതകളെ മൂന്നു തലങ്ങളില്‍ വ്യവസ്ഥപ്പെടുത്താം. 1. ഹയര്‍ സെക്കൻഡറി കോഴ്സുകള്‍ 2. ടെക്നിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ 3. സർട്ടിഫിക്കറ്റ് കോഴ്സുകള്‍. ആദ്യത്തെ മേഖലയുടെ പ്രത്യേകത, ഉപരിപഠന സാധ്യതകള്‍ അനന്തമായി തുറന്നു തരുന്നു എന്നതാണ്. രണ്ടാമത്തേത് ബിരുദ തല ഉപരിപഠനവും സാങ്കേതിക ഉപരിപഠനവും സാധ്യമാക്കുന്നു. മൂന്നാമത്തെ കോഴ്സുകള്‍ സാങ്കേതികവും അല്ലാത്തതുമായ മേഖലകളില്‍ തൊഴില്‍സാധ്യതക്ക് അവസരമൊരുക്കുന്നു. എന്നാല്‍ മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്ബോള്‍ സർട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് ഉപരിപഠന സാധ്യത ഇല്ല എന്നുതന്നെ പറയാം. ഹയര്‍സെക്കന്‍ഡറി കോഴ്സുകള്‍ ഇതുതന്നെ വ്യത്യസ്ത തരത്തില്‍ നടത്തുന്നുണ്ട്. അതില്‍ പ്രധാനം കേരളഹയര്‍സെക്കന്‍ഡറി പഠന വകുപ്പ് നടത്തുന്ന, പ്ലസ് ടു കോഴ്സുകള്‍തന്നെയാണ്. പിന്നെ വൊക്കേഷനല്‍ ഹയര്‍സെക്കൻഡറിയും ടെക്നിക്കല്‍ ഹയര്‍സെക്കൻഡറിയും. സി.ബി.എസ്.ഇ നടത്തുന്ന ഹയര്‍സെക്കന്‍ഡറി കോഴ്സുകളും കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന് കീഴിലുള്...