ഉപ്പ_കവിത_(രചന:അംബിക_ഏലംകുളം)

കവിത


 ഉപ്പ

 കദന കടൽ വറ്റിവരണ്ടൊരു
 തീരത്തെന്നെ തനിച്ചാക്കി പോയ്‌ മറയുവതെങ്ങു  നീയെന്നുപ്പാ...

 നിൻ  ചുടുനിശ്വാസത്തിൻ  മടിയിൽ ഊട്ടിയുറക്കി എന്നെ മതിവരുവോളം
 പുണർന്നതും,
 പടച്ചവൻ തന്ന നിധിയായ്  കണ്ടെന്നെ
 കൊഞ്ചിച്ചതും അറിയുന്നു ഞാൻ...

 നീയില്ലാത്തൊരു നിമി നേരമെനിക്കു
 ചിന്തിക്കാനൊട്ടുമേ  കഴിയുകില്ല...
 ആറടി മണ്ണിന്നകലെ യാണെങ്കിലും നിൻ ഖൽബെന്നരികിലാണെന്നറിയുന്നുഞാൻ... 

 മുറിയിൽ ഒരു മൂലയിൽ മറയിലിരിക്കും എന്നുമ്മയ്ക്ക് മറവിയായി മാറ്റണേ നിൻറെ കബർ....

 ദിക്കറിൻ ധ്വനികൾ മുഴങ്ങുന്ന നേരത്ത് ദിക്കുകൾ ശൂന്യമായി മാറിടുമ്പോൾ സഹനശക്തിയേകണേ  എന്റെ നാഥാ...

അംബിക  ഏലംകുളം
...,...............................................

Popular posts from this blog

kerala state rutronix fundamentals & operating system malayalam notes with previous Q&A