ദീപാവലിയുടെ പൊരുൾ അറിയുക എന്താണ് ദീപാവലിയുടെ രഹസ്യം? അയോധ്യാധിപതി ശ്രീരാമൻ, കാട്ടിൽ വനവാസത്തിന് പോയതും, അവിടെയുണ്ടായിട്ടുള്ള ദുരനുഭവങ്ങളും അറിയാത്തവർ ഉണ്ടാകില്ല. ഒരു ദിവസം അവിടെ വച്ച് ലങ്കാധിപതി രാവണൻ എന്ന രാക്ഷസരാജാവ് സീതാദേവിയെ ലങ്കയിലേക്ക് കട്ട് കൊണ്ട് പോയി.അതിന് ശേഷം രാമൻ കാനനം മുഴുവൻ പരതുകയും, ബാലി-സുഗ്രീവൻമാർ എന്ന വാനര ശ്രേഷ്ഠൻമാരെ കണ്ടുമുട്ടുകയും, ബാലിയുടെ ക്രൂരതയിൽ ഋഷ്യ മൂകാചലത്തിൽ അഭയം തേടിയ സുഗ്രീവനേയും, മന്ത്രിയായ ഹനുമാനേയും കണ്ടുമുട്ടുകയും, അഗ്നിസാക്ഷിയായി തമ്മിൽ കരാർ ചെയ്യുകയും ചെയ്തു.ബാലിയെ കൊന്ന് കിഷ്കിന്ദയിൽ സുഗ്രീവനെ രാജാവാക്കുക, അതിന് പ്രത്യുപകാരമായി സുഗ്രീവനും, വാനര പ്രജകളും രാമലക്ഷ്മണൻമാരോടൊപ്പം ചേർന്ന് ലങ്കയിൽ പോയി യുദ്ധം ചെയ്ത് സീതദേവിയെ വീണ്ടെടുത്ത് അയോധ്യയിലേക്ക് കൊണ്ടുവരിക. അങ്ങിനെയാണ് ശ്രീരാമലക്ഷ്മണസുഗ്രീവ ജാംബവഹനുമാനാദികൾ ചേർന്ന് വിജയദശമിനാളിൽ യുദ്ധത്തിനായി കടലിൽ സേതു നിർമ്മിച്ച് ലങ്കയിലേക്ക് പോയതും യുദ്ധം ചെയ്ത് രാവണനെ നിഗ്രഹിച്ച് സീതയെ തിരികെ കൊണ്ട് വന്നതും. (ഈ തിരികെയെത്തുന്ന രാമനേയും, സീതയേയും,ലക്ഷ്മണനേയും വരവേൽക്കാൻ അനിയനായ ഭരതൻ അയോധ്യ ദ...