ദീപാവലി-പൊരുൾ
ദീപാവലിയുടെ പൊരുൾ അറിയുക
എന്താണ് ദീപാവലിയുടെ രഹസ്യം?
അയോധ്യാധിപതി ശ്രീരാമൻ, കാട്ടിൽ വനവാസത്തിന് പോയതും, അവിടെയുണ്ടായിട്ടുള്ള ദുരനുഭവങ്ങളും അറിയാത്തവർ ഉണ്ടാകില്ല. ഒരു ദിവസം അവിടെ വച്ച് ലങ്കാധിപതി രാവണൻ എന്ന രാക്ഷസരാജാവ് സീതാദേവിയെ ലങ്കയിലേക്ക് കട്ട് കൊണ്ട് പോയി.അതിന് ശേഷം രാമൻ കാനനം മുഴുവൻ പരതുകയും, ബാലി-സുഗ്രീവൻമാർ എന്ന വാനര ശ്രേഷ്ഠൻമാരെ കണ്ടുമുട്ടുകയും, ബാലിയുടെ ക്രൂരതയിൽ ഋഷ്യ മൂകാചലത്തിൽ അഭയം തേടിയ സുഗ്രീവനേയും, മന്ത്രിയായ ഹനുമാനേയും കണ്ടുമുട്ടുകയും, അഗ്നിസാക്ഷിയായി തമ്മിൽ കരാർ ചെയ്യുകയും ചെയ്തു.ബാലിയെ കൊന്ന് കിഷ്കിന്ദയിൽ സുഗ്രീവനെ രാജാവാക്കുക, അതിന് പ്രത്യുപകാരമായി സുഗ്രീവനും, വാനര പ്രജകളും രാമലക്ഷ്മണൻമാരോടൊപ്പം ചേർന്ന് ലങ്കയിൽ പോയി യുദ്ധം ചെയ്ത് സീതദേവിയെ വീണ്ടെടുത്ത് അയോധ്യയിലേക്ക് കൊണ്ടുവരിക.
അങ്ങിനെയാണ് ശ്രീരാമലക്ഷ്മണസുഗ്രീവ ജാംബവഹനുമാനാദികൾ ചേർന്ന് വിജയദശമിനാളിൽ യുദ്ധത്തിനായി കടലിൽ സേതു നിർമ്മിച്ച് ലങ്കയിലേക്ക് പോയതും യുദ്ധം ചെയ്ത് രാവണനെ നിഗ്രഹിച്ച് സീതയെ തിരികെ കൊണ്ട് വന്നതും.
(ഈ തിരികെയെത്തുന്ന രാമനേയും, സീതയേയും,ലക്ഷ്മണനേയും വരവേൽക്കാൻ അനിയനായ ഭരതൻ അയോധ്യ ദീപാലങ്കാരത്തിൽ നിറച്ചു.ഈ ഉത്സവമാണ് പിന്നീട് ദീപാവലിയായി നമ്മൾ ആഘോഷിച്ചു പോരുന്നത്)
തുടർന്ന് ബാക്കി കൂടി വായിക്കുക.
ഭരതനാണ് ആ വിവരം ആദ്യം അറിഞ്ഞത്...ഭരതനോട് തന്നെ ആദ്യം ഈ വിവരം അറിയിക്കണമെന്ന് ആഞ്ജനേയനോട് പ്രത്യേകം ശട്ടം കെട്ടിയിരുന്നു....
അയോദ്ധ്യയുടെ അതിർത്തികൾക്ക് പുറത്ത് ഒരു പർണശാല പണിത് പതിനാല് വർഷം ഒരു രാജ്യത്തിൻ്റെ പ്രതിനിധി ആയി ഒരു സുഖഭോഗങ്ങളും അനുഭവിക്കാതെ,അയോധ്യയിൽ പ്രവേശിക്കാതെ ഭരതൻ കാത്തിരുന്നത് ആ വാർത്ത കേൾക്കാനായിരുന്നു.....ആഞ്ജനേയൻ ആ വിവരം അറിയിച്ചപ്പോഴോ,ഭരതൻ്റെ കണ്ണുകൾ കണ്ണീര് കൊണ്ട് ആനന്ദനൃത്തമാടി.....ഒരു കുട്ടിയെ പോലെ രാജ്യത്തിൻ്റെ അതിർത്തികളിൽ നിന്നും അയോദ്ധ്യയിലെ ജനങ്ങളോട് ഭരതൻ ആർത്ത് വിളിച്ച് പറഞു;
"ജ്യേഷ്ഠൻ വരുന്നു....നമ്മുടെ അയോദ്ധ്യാതിപതി രാമൻ വരുന്നു....അയോധ്യയുടെ പതിനാല് വർഷത്തെ ദുഃഖത്തിന് ഇതാ അറുതി വരുന്നു...."
ഈ സന്തോഷ വിവരം അറിയിച്ച ആഞ്ജനേയനേ ഭരതൻ ആലിംഗനം ചെയ്തു...ശേഷം തൊട്ടടുത്ത് നിൽക്കുന്ന ശത്രുഘ്നനൊട് പറഞു;
അയോധ്യ ഒരുങ്ങണം,ഇന്ന് വരെ ആരും കാണാത്ത രീതിയിൽ ഒരുങ്ങണം...അതിനെന്തോക്കെ ചെയ്യാമോ,അതെല്ലാം ചെയ്യൂ..."
___
രാവണ നിഗ്രഹം കഴിഞ്ഞ് തൻ്റെ പ്രാണനായ ജാനകിയുമായി തിരികെ അയോധ്യയിലെക്ക് മടങ്ങുകയായിരുന്നു രാമൻ...ഏൽപ്പിച്ച ജോലി ഭംഗിയായി നിർവഹിച്ചു തിരികെ എത്തിയ ആഞ്ജനെയനോട് രാമൻ, താൻ വരുന്ന വിവരം അറിയിച്ചപ്പോൾ ഭരതനിൽ ഉണ്ടായ ഭാവ വ്യത്യാസം എന്തായിരുന്നു എന്ന് ശ്രദ്ധിക്കുവാൻ ഏർപ്പാടാക്കിയിരുന്നു... രാജ്യാധികാരം ഭരതനെ ഉന്മത്തനാക്കിയോ എന്നറിയുന്നതിനായിരുന്നു അത്...പക്ഷേ അത്തരം സംശയങ്ങൾ എല്ലാം തന്നെ അസ്ഥാനത്ത് ആയിരുന്നു എന്ന് മാരുതി തന്നെ രാമന് മുന്നിൽ വിശദീകരിച്ചു...ഇനിയുള്ളത് ജനങ്ങളാണ്....ജനങ്ങളാണ് അവരുടെ ഭരണാധികാരിയെ തിരഞ്ഞെടുക്കേണ്ടത്...തന്നെ എങ്ങനെയായിരിക്കും അവർ വരവേൽക്കുന്നത്??രാമൻ്റെ മനസ്സിൽ ചിന്തകൾ കടന്ന് കൂടി...
അയോധ്യയുടെ അതിർത്തികളിലേക്ക് രാമനെയും,സീതയെയും ലക്ഷമണെനയും വഹിക്കുന്ന രഥം എത്തി....പതിയെ രഥത്തിൽ നിന്നിറങ്ങി രാമൻ അയോധ്യയുടെ പ്രവേശന കവാടത്തിലെക്ക് നടന്നു....ശേഷം പതിനാല് വർഷങ്ങൾക്ക് ശേഷം കാണുന്ന തൻ്റെ രാജ്യത്തെ കൗതുകത്തോടെ നോക്കി നിന്നു....രാമനെ കണ്ടത് കൊണ്ടാകണം,ഒരു കൊച്ചു കുട്ടി സന്തോഷത്തോടെ അവൻ്റെ വീട്ടിൽ നിന്നും ഓടി വന്നു...കൗതുകത്തോടെ നോക്കി നിൽക്കുന്ന രാമൻ്റെ മുന്നിൽ ആനന്ദത്തിൻ്റെ പ്രതീകമെന്നൊന്നം അവൻ്റെ കൈകളിലെ ദീപം തെളിയിച്ചു..ശേഷം രാമന് ആരതി ഉഴിഞ്ഞു....
അയോധ്യയിൽ,പടക്കങ്ങളും, വർണ്ണ ശബളമായ ദീപങ്ങളും ആഘോഷത്തിൻ്റെ പ്രതീകമായപ്പോൾ രുചികരമായ മധുര പലഹാരങ്ങൾ ആനന്ദത്തിൻ്റെ പ്രതീകമായി മാറി... അന്ന് അയോധ്യയിലെ ഓരോ മണൽതരി പോലും രാമൻ്റെ വരവ് ആഘോഷിച്ചു....ദീപങ്ങളുമായി നിൽക്കുന്ന തൻ്റെ ജനങ്ങളുടെ മുന്നിൽ കൂടി അയോധ്യയുടെ സിംഹാസനത്തിലേക്ക്,തൻ്റെ ജന്മഭൂമിയിലേക്ക് രാമൻ നടന്നു കയറി....
_____
നൂറ്റാണ്ടുകൾക്ക് ശേഷം നമ്മുടെ പ്രഭു വിനെ നാം അയോധ്യയിലെക്ക് വീണ്ടും വരവേൽക്കാൻ പോകുന്നു... അന്ന് അയോധ്യക്ക്,അയോധ്യയിലെ ജനങ്ങൾക്ക് രാവണ നിഗ്രഹം കഴിഞ്ഞ് വരുന്ന രാമൻ്റെ വരവ് കാത്തിരുന്നാൽ മാത്രം മതിയായിരുന്നു...പക്ഷേ നാം രാമന് വേണ്ടി പൊരുതി, അസാധ്യമെന്ന് പലരും വിശേഷിപ്പിച്ചത് സാധ്യമാക്കി...ഇത്തവണ രാമൻ്റെ വരവിന് കളമൊരുക്കിയത് നമ്മളൊക്കെ തന്നെയാണ്..നമുക്ക് മുന്നേ നടന്നവരാണ്....
അയോധ്യ യിലെ രാമൻ്റെ ജന്മഭൂമിയിൽ രാമൻ വീണ്ടും വരുന്നു.... അന്നും ഇന്നും, അധർമ്മതിനെതിരെ ജയിച്ചത് ധർമ്മമാണ്......
ഇത്തവണ ഒരു ദീപം തെളിയിക്കുവാൻ തൻ്റെ സ്വന്തം രാജ്യത്ത് രാമനും ഉണ്ടാകും....ഈ ലോകം മുഴുവൻ ആനന്ദത്തോടെ അവരുടെ ഭവനങ്ങളിൽ രാമന് വേണ്ടി ദീപം തെളിക്കുമ്പോൾ,അയോധ്യയിൽ,തിരികെ വന്ന തൻ്റെ ജന്മ സ്ഥാനത്തിന് മുന്നിൽ പ്രഭു ഒരു ദീപം തെളിയിക്കും....
രാമ രാജ്യത്തിൻ്റെ അധിപതി തന്നെ അയോദ്ധ്യയെ ആരതി ഉഴിയും!
ദീപാവലി ആശംസകൾ....🙏🙏