കവിത:സ്വത്വം,രചന:അംബിക_ഏലംകുളം

*കവിത**സ്വത്വം*
"""""""'''""""""""'''""""""""""'""""""""""""""""""""""""""""""""""""""
ഇരുളുന്ന രാവും ഇടറുന്ന മനവും 
ഒഴുകുന്ന പുഴയും 
അകലുമോ  അതോ അടുക്കുമോ....? 

വെറുതെയാണെങ്കിലും രാക്കുയിൽ നാദം
പൗർണ്ണമിയോടൊപ്പം കേട്ടിരുന്നു ഞാൻ കേട്ടു നിന്നു ....
കൂരിരുൾ ചിമിഴിൽ  ഉറങ്ങാത്ത കണ്ണുമായി
പുള്ളുകൾ താളം പിടിച്ചു നിന്നു
അനന്ത വിഹായസ്സിൽ ചിരിക്കുന്നു താരകം
കരഞ്ഞിരിക്കുന്നു ഞാൻ രാപ്പാടിയോടൊപ്പം
നൊമ്പരം ഒരു കള്ളചിരിയായി ഒതുക്കണോ ....?
സ്വയമുരുകി മെഴുകുതിരിയായി ഞാൻ തീരണോ....? 
                   *അംബിക ഏലംകുളം*
..............................

Popular posts from this blog

kerala state rutronix fundamentals & operating system malayalam notes with previous Q&A