ഏതാണ് ശരിയായ വഴി ? “ഭൂതകാലങ്ങളെ നമ്മുക്ക് കാണുവാൻ കഴിയും , പക്ഷേ അതിലേക്കു പോകുവാൻ കഴിയില്ല. ഭാവി കാലങ്ങളെ നമ്മുക്ക് കാണാൻ കഴിയില്ല, പക്ഷേ അതിലേക്കു പോകുവാൻ കഴിയും.” പലപ്പോഴും നാം എടുത്ത ആ തീരുമാനം നമ്മുടെയും നമ്മുടെ കുടുംബാഗംങ്ങളുടെയും ദുഖത്തിനും പ്രയാസത്തിനും ആയിത്തീരുന്നത് നമുക്കു തന്നെ പിന്നീട് കണ്ട് വേദനിക്കേണ്ടതായ സാഹചര്യം ഉണ്ടായിട്ടില്ലേ ? ഒരിയ്ക്കലും തിരിച്ചു വരാന്‍ കഴിയാത്ത വിധത്തില്‍. ആ തീരുമാനം കാരണം ജീവിതം മാറിപ്പോയിട്ടില്ലേ ? ഞാന്‍ അങ്ങനെ ഒരു തീരുമാനം എടുക്കാതിരുന്നുവെങ്കില്‍ നന്നായിരുന്നു എന്നു ചിന്തിക്കാത്ത ഒരു മനുഷ്യനെങ്കിലും കാണുകയില്ല. നമ്മള്‍ എടുക്കുന്ന ഒരു തെറ്റായ തീരുമാനം മതി ജീവിതത്തിന്‍റെ പരാജയങ്ങളുടെ നിലയില്ലാത്ത നടുക്കടലിലേക്ക് സ്വയം വലിച്ചെറിയപ്പെടുവാനും മറ്റുള്ളവരെ വലിച്ചെറിയുവാനും. പ്രധാനമായ പരാജയങ്ങള്‍ ജീവിതത്തില്‍ നമുക്ക് പലവിധമായ പരാജയങ്ങളെയും നേരിടേണ്ടിവരിക സാധാരണമാണ്. എന്നാല്‍ ആ പരാജയം നമ്മുടെ ജീവിതത്തില്‍ തിരിച്ചുവരവില്ലാത്തവിധത്തില്‍ ആയി പോകുമ്പോഴാണ് അത് വലിയ വേദനയുടെ അനുഭവമായി മാറുന്നത്. തെറ്റിപ്പോയാൽ ജീവിതത്തെ വളരെ താറുമാറാക...