മരിയ മോണ്ടിസോറി (ജനനം:1870 ഓഗസ്റ്റ് 31 -മരണം:1952 മെയ് 6)
ആദ്യം ഡോക്ടറായി; പിന്നെ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയും
കുട്ടികളുടെ വിദ്യാഭ്യാസത്തിന് പുതിയ ശൈലിയും രീതിയും ആവിഷ്കരിച്ച ഇറ്റാലിയൻ ഡോക്ടറും തത്ത്വചിന്തകയുമായ മരിയ മോണ്ടിസോറിയുടെ ചരമദിനമാണ് ഇന്ന് (6-may-2020). കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട്, അറിവിനൊപ്പം ഉല്ലാസവും നൽകിക്കൊണ്ടുള്ള നഴ്സറി ക്ലാസുകൾക്കാണ് മരിയ മോണ്ടിസോറി തുടക്കമിട്ടത്. അതിനുമുമ്പ് വരെയുണ്ടായിരുന്ന ക്ലാസുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഇത്. കുട്ടികളുടെ താല്പര്യങ്ങളെക്കൂടി ഉൾപ്പെടുത്തിയ വിദ്യാഭ്യാസരീതി.
മലയാളം -അറബിക്-ഇംഗ്ലീഷ് -ഹിന്ദി ടൈപിങ് എളുപ്പത്തിൽ പഠിക്കാം..
1870 ഓഗസ്റ്റ് 31-ന് ഇറ്റലിയിലെ അങ്കോണയ്ക്കടുത്തുള്ള ചൈരാവല്ലേയിലായിരുന്നു മരിയയുടെ ജനനം. മികച്ച വിദ്യാഭ്യാസമുള്ള മാതാപിതാക്കളായിരുന്നു മരിയയുടേത്. അതുകൊണ്ടുതന്നെ മകൾക്കും നല്ല വിദ്യാഭ്യാസം നൽകാൻ അവർ ശ്രമിച്ചു. ഗണിതത്തിലും സയൻസിലും താല്പര്യമുണ്ടായിരുന്ന മരിയക്ക് എഞ്ചിനീയറാകാനായിരുന്നു ആഗ്രഹം. പെൺകുട്ടികൾ ടെക്നിക്കൽ മേഖലയിലേക്ക് കടന്നുചെല്ലുന്ന പ്രവണത അക്കാലത്ത് ഒട്ടും പരിചിതമല്ലായിരുന്നു. മരിയ പക്ഷേ പിന്മാറാൻ തയ്യാറായില്ല. റോം സർവകലാശാലയിലെ ക്ലിനിക്കൽ മെഡിസിൻ പ്രൊഫസറായ ഗ്വിഡോ ബാസെല്ലിയോട് തന്റെ താല്പര്യം പ്രകടിപ്പിച്ചെങ്കിലും പ്രൊഫസർ നിരുത്സാഹപ്പെടുത്തി.
എന്നാൽ 1890-ൽ റോം സർവകാലശാലയിൽ പ്രകൃതിശാസ്ത്രത്തിൽ മരിയ ബിരുദം നേടി. മരിയയുടെ സാന്നിധ്യം ചില മെഡിക്കൽ വിദ്യാർഥികളിലും പ്രൊഫസർമാരിലും അസ്വസ്ഥതയുണ്ടാക്കി. അവരിൽ നിന്ന് അവൾക്ക് ശത്രുതയും ഉപദ്രവവും നേരിടേണ്ടി വന്നു. എന്നാൽ അതൊന്നും കാര്യമാക്കാതെ അവൾ തന്റെ ആഗ്രഹങ്ങളിലേക്ക് മുന്നേറിക്കൊണ്ടിരുന്നു. 1896-ൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. പിന്നീട് യൂണിവേഴ്സിറ്റി ആശുപത്രിയിൽ അസിസ്റ്റന്റായി ജോലി കണ്ടെത്തിയ മരിയ ഒരു സ്വകാര്യ പ്രാക്ടീസും തുടങ്ങി.
മകളെ ഒരു അധ്യാപികയായി കാണാനായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. വൈദ്യശാസ്ത്രത്തിലും മറ്റും ബിരുദം നേടിയ മരിയ അതിനകം തന്നെ വലിയ എതിർപ്പുകൾക്കും അവഹേളനങ്ങൾക്കും വിധേയമായിരുന്നു. എന്നാൽ അതിനെയൊന്നും ഗൗരവത്തിലെടുക്കാതെ മരിയ ഇറ്റലിയിലെ ആദ്യത്തെ വനിതാ ഡോക്ടറായി.
ഡോക്ടറായി ജോലി തുടങ്ങിയ അക്കാലത്ത് പാവപ്പെട്ട കുട്ടികളെ ചികിത്സിക്കാനുള്ള അവസരം മരിയക്കുണ്ടായി.മുന്നിലേക്കെത്തിയ കുട്ടികളുടെ പോഷകാഹാരക്കുറവും വിദ്യാഭ്യാസമില്ലായ്മയും മരിയയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. പിന്നീട് ഒരു മാനസികാരോഗ്യകേന്ദ്രത്തിൽ ജോലി ചെയ്യാൻ അവസരമുണ്ടായപ്പോൾ അവിടുത്തെ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളോട് ഇടപഴകാൻ മരിയക്ക് അവസരം ലഭിച്ചു. അത്തരം കുട്ടികളുടെ ജീവിതത്തെക്കുറിച്ച് മരിയ ആഴത്തിൽ ചിന്തിച്ചു. അക്കാലത്തെ വിദ്യാഭ്യാസ വിദഗ്ധരായ ജീൻമാർക്ക് ഗാസ്പാഡ് ഇറ്റാർഡിന്റെയും സ്വീഗന്റെയും പുസ്തകങ്ങൾ അവർ വായിക്കാനിടയായി.
ഇറ്റാർഡിന്റെ ആശയങ്ങളോട് കൗതുകം തോന്നിയ മരിയ അത് കുട്ടികളുടെ വിദ്യാഭ്യാസത്തിലേക്ക് പ്രായോഗികമായി കൊണ്ടുവരണമെന്ന് തീരുമാനിച്ചു. പഠനബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർ തയ്യാറായി. പുതിയ പല ആശയങ്ങളും അവരിൽ ഉരുത്തിരിഞ്ഞുവന്നു. രൂപപ്പെടുത്തിയെടുത്ത എല്ലാ വിദ്യാഭ്യാസ സിദ്ധാന്തകളെക്കുറിച്ചും പഠിച്ച ശേഷം അവർ വ്യത്യസ്തമായ ഒരവബോധം സൃഷ്ടിച്ചെടുത്തു.
1907-ൽ കാസ അഥവാ ചിൽഡ്രൻസ് ഹൗസിന് തുടക്കനമിട്ടു. രണ്ടു വയസ്സുമുതൽ 7 വയസ്സുവരെയുള്ള അമ്പത്, അരുപത് കുട്ടികളെ അതിൽ ചേർത്തു. പിന്നീട് മോണ്ടിസോറി എന്ന പേരിൽ ഇതറിയപ്പെടാൻ തുടങ്ങി. 9 മണി മുതൽ 4 മണി വരെയുള്ള ക്ലാസിൽ പരിസ്ഥിതിയെ പരിപാലിക്കുന്നതും വസ്ത്രധാരണവും പൂന്തോട്ടപരിപാലനവും തുടങ്ങി വിവിധ കാര്യങ്ങൾ ഉൾപ്പെടുത്തി ആദ്യക്ലാസിലൂടെ അവർ കുട്ടികളുടെ പെരുമാറ്റവും മറ്റു കാര്യങ്ങളും നിരീക്ഷിച്ചു. അതിനനുസരിച്ച് പഠനരീതിയിൽ മാറ്റങ്ങൾ കൊണ്ടുവന്നു. ഭാരമുള്ള മേശകൾക്കു പകരം കുട്ടികളുടെ വലിപ്പത്തിലുള്ള കസേരകളും മേശകളും കൊണ്ടുവന്നു. കുട്ടികൾക്ക് വെളിച്ചം നൽകുന്ന ക്ലാസ്മുറികളെ രൂപപ്പെടുത്തി. പൂക്കളെ ക്രമീകരിക്കൽ, കൈകഴുകൽ, വളർത്തുമൃഗങ്ങളുടെ പരിപാലനം, പാചകം തുടങ്ങി പരിസ്ഥിതിയുമായും അവനവനുമായും ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കുട്ടികളെ വികസിപ്പിച്ചെടുത്തു. സ്വാതന്ത്ര്യത്തെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി കണ്ട മരിയ അതിനനുസരിച്ചുള്ള പഠനരീതികൾ വികസിപ്പിച്ചു. കുട്ടികളുടെ സ്വതസിദ്ധമായ മാനസിക വികസനത്തിന്റെ നിരീക്ഷകനും വഴികാട്ടിയുമാണ് അധ്യാപകനെന്ന് അവർ സമർഥിക്കാൻ ശ്രമിച്ചു.
തന്റെ വിദ്യാഭ്യാസ ആശയങ്ങളെ പരിചയപ്പെടുത്തുന്ന 'ദ സീക്രട്ട് ഓഫ് ചൈൽഡ്ഹുഡ്, ദ അബ്സോർബന്റ് മൈൻഡ്' എന്നീ പുസ്തകങ്ങളും മരിയയുടേതായുണ്ട്. സ്വന്തം അനുഭവത്തിൽ നിന്ന് പാഠങ്ങളെ ഉൾക്കൊണ്ട മരിയ അതിനനുസരിച്ചാണ് തന്റെ വിദ്യാഭ്യാസരീതി അവതരിപ്പിച്ചത്. 1939- 1946 കാലഘട്ടത്തിൽ ഇന്ത്യയിലേക്കെത്തിയ മരിയ ഇവിടെയും മോണ്ടിസോറി വിദ്യാഭ്യാസരീതിക്ക് തുടക്കമിട്ടു. 1952 മെയ് 6-ന് നെതർലാന്റിൽ വെച്ചാണ് അവർ മരണമടഞ്ഞത്.