വൈക്കം മുഹമ്മദ് ബഷീര്‍ 1951 ലാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു!' എന്ന നോവൽ പ്രസിദ്ധീകരിക്കുന്നത്. 2021 ൽ എഴുപതു വർഷം തികയുന്ന, മലയാള വായനാലോകം ഹൃദയത്തിലേറ്റിയ ആ പ്രണയകഥയുടെ സൂക്ഷ്മമായ ജൈവപരിസരങ്ങളും സ്ത്രീപക്ഷ ഇടങ്ങളും എങ്ങിനെയാണ് നവോത്ഥാനാനന്തര കേരളത്തിൽ അടയാളപ്പെട്ടത് അന്വേഷിക്കുന്നു. ഹ മ്പ! അതാണ് പെണ്ണ്. മൂർച്ചയുള്ളതും ബലിഷ്ഠവുമായ ആണത്തത്തെ, അതിന്റെ കോയ്മകളെ, അധികാരഘടനകളെ, കുടുംബത്തിനകത്തുനിന്നും മതവിശ്വാസത്തിനകത്തുനിന്നും ചെറു ചെറുവാക്കുകൾ കൊണ്ട് പൊട്ടാസ് പൊട്ടിക്കുന്നപോലെ നിസാരമായി പൊട്ടിച്ചുകളഞ്ഞവൾ, പേരിൽത്തന്നെ ഉഗ്രനൊരു ഉമ്മയുള്ളവൾ! അതെ ഉമ്മ! നമ്മുടെ മലയാള ഭാഷാഖ്യാനങ്ങളിൽ രണ്ടുമ്മയാണുള്ളത്. ഒന്ന്, ചുംബനത്തെ വീട്ടിൽ വിളിക്കുന്ന പേരായ ഉമ്മ. രണ്ട്, മുസ്ലീം സ്ത്രീ എന്ന അമ്മയുമ്മ (ഈ എഴുതുന്നതിൽത്തന്നെ ഒരു കുഴപ്പമുണ്ട്. ഉമ്മ എന്ന് പറഞ്ഞുകഴിഞ്ഞ്, അത് അമ്മയെന്ന് കൂടുതൽ മനസിലാക്കിക്കൊടുക്കേണ്ടതുണ്ട് എന്ന തോന്നലിന്റെ പ്രശ്നം). തൽക്കാലം അതവിടെ നിൽക്കട്ടെ, അപ്പോൾ ഉമ്മ. ഇത് പേരിൽ ഉമ്മയുള്ള ഉമ്മ; അതായത് കുഞ്ഞുതാച്ചുമ്മ. ആനമക്കാരിന്റെ പുന്നാരമോള്. 'ന്റുപ