mt


പാലക്കാട് വടവന്നൂരിലെ വലിയ കുടുംബക്കാരായിരുന്നു പ്രമീളാ ദേവി. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എംജിആറിന്റെ തറവാടായ വലിയമരുത്തൂര്‍ കുടുംബത്തിലായിരുന്നു പ്രമീളയുടെ ജനനം. അച്ഛന്‍ വാസുദേവന്‍ നായര്‍ കോഴിക്കോട് പുതിയറ മൂച്ചിക്കല്‍ കുടുംബാംഗം. കോഴിക്കോട് ജില്ലാ കോടതിയിലെ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ദേവി. കോഴിക്കോട് ബിഇഎം സ്‌കൂള്‍, ക്രിസ്ത്യന്‍ കോളജ്, മംഗളൂരു സെന്റ് ആഗ്നസ് കോളജ് എന്നിവിടങ്ങളിലായിരുന്നു പ്രമീള പഠിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം അല്‍പകാലം കോഴിക്കോട് എംബി ട്യൂട്ടോറിയല്‍സില്‍ ക്ലാസെടുത്തിരുന്നു. അവിടെ വച്ചാണ് എംടിയുമായി സൗഹൃദത്തിലാവുന്നത്. എംടിയേക്കാള്‍ മൂന്നു വയസോളം കൂടുതലുണ്ടായിരുന്നു പ്രമീളയ്ക്ക്.

പുസ്തകങ്ങളിലൂടെ ആരംഭിച്ച സൗഹൃദമായിരുന്നു എംടിയുമായി. അതു കൂടുതല്‍ അടുപ്പത്തിലെത്തി. അന്ന് മാതൃഭൂമിയില്‍ ജോലി ചെയ്യുകയായിരുന്നു എംടി. അതിനിടെയാണ് എംടിയ്ക്ക് പ്രമീളയുടെ ഒരു കത്ത് ലഭിച്ചത്. അമ്മയുമായി വഴക്കാണെന്നും വൈഡബ്ല്യുസിഎയിലോ മറ്റോ ഒരു മുറി ഏര്‍പ്പെടുത്തണമെന്നുമായിരുന്നു കുറിപ്പിലെ ഉള്ളടക്കം. ആ കടലാസ് വലിച്ചുചീന്തി അപ്പോള്‍ തന്നെ എംടി മറുപടി എഴുതി: എന്റെ ഫ്ലാറ്റില്‍ വന്ന് നിങ്ങള്‍ക്കു താമസിക്കാം. അങ്ങനെയാണ് പ്രമീള എംടിയ്ക്ക് അരികിലേക്ക് വന്നത്. അങ്ങനെ എംടി വീട്ടുടമസ്ഥയ്ക്കു പ്രമീളയെ പരിചയപ്പെടുത്തിയത് ഇതാണെന്റെ ഭാര്യ എന്നു പറഞ്ഞായിരുന്നു. പിറ്റേന്നു മുതല്‍ അപവാദങ്ങള്‍ പ്രചരിച്ചു. പിന്നാലെ ഉപദേശങ്ങളും. അങ്ങനെ വിവാഹവും ജീവിതവും. പക്ഷെ, അതു അന്ന് രജിസ്റ്റര്‍ പോലും ചെയ്തില്ലായെന്നാണ് വിവരം.

പ്രമീളയുടെ ഒരു ബന്ധു നൈനിറ്റാളില്‍ ജോലി ചെയ്തിരുന്നു. അവിടെയായിരുന്നു മധുവിധുകാലം. അദ്ദേഹത്തിന്റെ അതിഥികളായി എംടിയും പ്രമീളയും നൈനിറ്റാളില്‍ പോയി ഏതാനും ദിവസം കഴിഞ്ഞു. അവിടെ നിന്നും തിരിച്ചു വന്ന ശേഷമാണ് എംടി 'മഞ്ഞ്' എഴുതിയത്. അന്ന് എംടിയുടെ കഥകള്‍ ആദ്യമായി ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തതു പ്രമീളയാണ്. 'മഞ്ഞ്' നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ വിവര്‍ത്തനസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായി കരുതുന്നവരുണ്ട്. എംടിയുടെ നിര്‍മാല്യം (തിരക്കഥ), നിന്റെ ഓര്‍മയ്ക്ക്, ബന്ധനം, അയല്‍ക്കാര്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ 'നീലവെളിച്ചം', 'മതിലുകള്‍', ടി.ദാമോദരന്റെ 1921 (തിരക്കഥ), പി.വി.തമ്ബിയുടെ 'കൃഷ്ണപ്പരുന്ത്' തുടങ്ങിയവയും പ്രമീള ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്തിരുന്നു. 'ഗൗതമി എന്ന പെണ്‍കുട്ടി' എന്ന ചെറുകഥാസമാഹാരം പുറത്തിറക്കി.

എംടിയുടെ അക്കാലത്തെ രചനകളിലെല്ലാം പ്രമീളയുടെ സാന്നിധ്യം കാണാന്‍ സാധിക്കും. എംടിയെ ഇംഗ്ലിഷ് വായനക്കാര്‍ക്കു പരിചയപ്പെടുത്തിയതില്‍ പ്രമീളയുടെ വിവര്‍ത്തനങ്ങള്‍ക്കു വലിയ പങ്കാണുള്ളത്. കോഴിക്കോട് സെന്റ് വിന്‍സന്റ് കോളനി ഗേള്‍സ് സ്‌കൂളില്‍ അധ്യാപികയായും പ്രമീള ജോലി ചെയ്തിരുന്നു. അങ്ങെ ഇംഗ്ലീഷിലും മലയാളത്തിലും എല്ലാമായി പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവെയാണ് എംടി മദ്യപാനത്തിന് അടിമയാകുന്നത്. അങ്ങനെ ഗുരുതരമായ കരള്‍ രോഗം വന്ന് അദ്ദേഹം മരണാസന്നനായി ആശുപത്രിയില്‍ കിടന്നു. നാളുകളോളം. ആയിടയ്ക്കാണ് 'എം ടി അന്തരിച്ചു' എന്ന പേരില്‍ തലക്കെട്ടും വാര്‍ത്തയും പ്രൊഫൈലും ഒക്കെ തയ്യാറാക്കി മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ മരണം കാത്തിരുന്നത്.

പത്തോ പതിനാലോ വര്‍ഷം മാത്രം നീണ്ടു നിന്നതായിരുന്നു ആ ദാമ്ബത്യം. വൈകാതെ തന്നെ ആ ബന്ധം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. പിന്നീട് ആദ്യഭാര്യയോട് ദേഷ്യമായിരുന്നു അദ്ദേഹത്തിന്. പല സിനിമകളും അതിലെ ഡയലോഗുകളും പ്രമീളാ നായരെ വേദനിപ്പിച്ചു. പ്രത്യേകിച്ചും അക്ഷരങ്ങള്‍ എന്ന സിനിമ. തുടര്‍ന്ന് ആ സിനിമക്ക് മറുപടിയായി പ്രമീളാ ദേവിയും സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ എം ടി യെ പ്പോലൊരു മഹാമേരുവിനെ പിണക്കാന്‍ സാധ്യതയുള്ള ഈ പ്രൊജക്റ്റ് ചെയ്യാന്‍ അന്ന് മലയാള സിനിമയില്‍ ഉള്ള മുന്‍ നിരക്കാര്‍ ആരും തയ്യാര്‍ ആയിരുന്നില്ല.

അപ്പോഴേക്കും അവര്‍ മകള്‍ക്കൊപ്പം യുഎസിലേക്ക് പോയിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് സിതാര പഠിച്ചതും വളര്‍ന്നതും എല്ലാം. പിന്നീട് എം ടിയും ആദ്യഭാര്യയും കുടുംബവും തമ്മില്‍ നല്ല ബന്ധത്തിലുമാവുകയും ചെയ്തു. പിന്നീട് രോഗബാധിതയായി നീണ്ടകാലം ചികിത്സയിലും പ്രമീള കഴിഞ്ഞു. കോഴിക്കോട് നടക്കാവില്‍ ക്രിസ്ത്യന്‍ കോളജിനു സമീപത്തെ വീട്ടിലായിരുന്നു അവസാനകാലം. 1999 നവംബര്‍ 10നാണ് പ്രമേഹം മൂര്‍ച്ഛിച്ച്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു.


Source:

എംടിയുമായി സൗഹൃദത്തിലായത് കോഴിക്കോട് എംബി ട്യൂട്ടോറിയല്‍സില്‍ ക്ലാസെടുക്കുന്ന കാലത്ത്; മാതൃഭൂമായില്‍ ജോലി ചെയ്തിരുന്ന എംടിയെ പ്രമീളയിലേക്ക് അടുപ്പിച്ചത് പുസ്തകങ്ങളിലൂടെ ആരംഭിച്ച സൗഹൃദം;എംടിയുടെ ആദ്യഭാര്യ പ്രമീളയുമായുള്ള ജീവിതകഥ ഇങ്ങനെ

https://dhunt.in/YhugF


By മലയാളി ലൈഫ് via Dailyhunt

Popular posts from this blog

AI_Link