Posts

Showing posts from December, 2024

mt2

Image
.     എം.ടി വാസുദേവൻ നയൂർ(15-ജൂലൈ 1933 to 25 ഡിസംബർ 2024) നോവൽ,കഥ, സിനിമാസംവിധാനം, തിരക്കഥ, നാടകം, സാഹിത്യ ചിന്തകൾ എന്നിങ്ങനെ ഇടപെട്ട മേഖലകളിൽ എല്ലാം വ്യത്യസ്തമായ മികവുകൾ ചാർത്തി  അനശ്വരതയാർജ്ജിച്ച വ്യക്തിത്വമാണ്. എം ടി എന്ന ചുരുക്കപ്പേരിൽ കലാസാഹിത്യ രംഗങ്ങളിൽ അരനൂറ്റാണ്ടോളം നിറഞ്ഞു നിന്നു. അദ്ദേഹത്തിന്റെ ഒരു നോവൽ, കഥ, അല്ലെങ്കിൽ സിനിമ, പ്രഭാഷണം കാണാത്ത കേൾക്കാത്ത ആരുമുണ്ടാവില്ലെന്ന് മലയാള മനസുകളിലെയും നിത്യ സാന്നിധ്യമായിരുന്നു. മലയാള ഭാഷയെയും സംസ്കാരത്തെയം അത്രമേൽ സ്നേഹിക്കുമ്പോഴും ലോക സാഹിത്യത്തെ കുറിച്ച് അപാരമായ അറിവും ആഴത്തിലുള്ള വായനയും അദ്ദേഹത്തിന്റെ സർഗ്ഗവ്യാപാരത്തെ വിശാലമാക്കി. തർജ്ജമ ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ കൃതികൾക്ക് വിവിധ ഭാഷകളിൽ വായനക്കാരും ആരാധകരുമുണ്ടായി. രോഗശയ്യയിലാവുന്നതുവരെ പൊതുരംഗങ്ങളിൽ സജീവത തുടർന്നു. തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനായിരുന്നു. തുഞ്ചൻ ഉത്സവം ജനകീയമാക്കുന്നതിലും സ്മാരകം യാഥാർത്ഥ്യമാക്കുന്നതിലും മുൻനിരയിൽ പ്രവർത്തിച്ചു. രാജ്യത്തെ ഉന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠം, പത്മഭൂഷൺ പുരസ്‌കാരം, കേരളസർക്കാരിന്റെ പരമോന്നത പുരസ്‌കാ...

mt

Image
പാലക്കാട് വടവന്നൂരിലെ വലിയ കുടുംബക്കാരായിരുന്നു പ്രമീളാ ദേവി. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എംജിആറിന്റെ തറവാടായ വലിയമരുത്തൂര്‍ കുടുംബത്തിലായിരുന്നു പ്രമീളയുടെ ജനനം. അച്ഛന്‍ വാസുദേവന്‍ നായര്‍ കോഴിക്കോട് പുതിയറ മൂച്ചിക്കല്‍ കുടുംബാംഗം. കോഴിക്കോട് ജില്ലാ കോടതിയിലെ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ദേവി. കോഴിക്കോട് ബിഇഎം സ്‌കൂള്‍, ക്രിസ്ത്യന്‍ കോളജ്, മംഗളൂരു സെന്റ് ആഗ്നസ് കോളജ് എന്നിവിടങ്ങളിലായിരുന്നു പ്രമീള പഠിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം അല്‍പകാലം കോഴിക്കോട് എംബി ട്യൂട്ടോറിയല്‍സില്‍ ക്ലാസെടുത്തിരുന്നു. അവിടെ വച്ചാണ് എംടിയുമായി സൗഹൃദത്തിലാവുന്നത്. എംടിയേക്കാള്‍ മൂന്നു വയസോളം കൂടുതലുണ്ടായിരുന്നു പ്രമീളയ്ക്ക്. പുസ്തകങ്ങളിലൂടെ ആരംഭിച്ച സൗഹൃദമായിരുന്നു എംടിയുമായി. അതു കൂടുതല്‍ അടുപ്പത്തിലെത്തി. അന്ന് മാതൃഭൂമിയില്‍ ജോലി ചെയ്യുകയായിരുന്നു എംടി. അതിനിടെയാണ് എംടിയ്ക്ക് പ്രമീളയുടെ ഒരു കത്ത് ലഭിച്ചത്. അമ്മയുമായി വഴക്കാണെന്നും വൈഡബ്ല്യുസിഎയിലോ മറ്റോ ഒരു മുറി ഏര്‍പ്പെടുത്തണമെന്നുമായിരുന്നു കുറിപ്പിലെ ഉള്ളടക്കം. ആ കടലാസ് വലിച്ചുചീന്തി അപ്പോള്‍ തന്നെ എംടി മറുപടി എഴുതി...

cyberDosth

Image