കവിത ,,,,,,,,,,,,,,,,, ചുവടുകൾ പിഴക്കുന്ന ചുവടുകളും തരിക്കുന്ന കൈകളും ഒന്നെത്തിപിടിക്കാൻ കഴിയാതെ മരവിച്ച മനസ്സുമായ് മറുലോകം തേടുന്നു... അറിഞ്ഞും അറിയാതെയും ചെയ്തു കൂട്ടിയ പാപങ്ങളൊക്കെയും മത്തു പിടിക്കും മാസ്മരികതയും മിഴികളിലൂറുന്ന ഉറക്കച്ചടവുകളും.... മതിയെന്നു ചൊൽകിലും മതിവരാത്തവനെന്നപോലെ വിളമ്പുന്നു വിധിയുടെ വിഷവീഞ്ഞുകൾ വിലക്കുറവിൽ.... അവസരം കൊടുക്കണം ഏതൊരുവനും പകപോക്കാനല്ല പശ്ചാത്തപിക്കാൻ.... ഒന്ന് തിരിഞ്ഞു നോക്കാനെങ്കിലും ഒരിടം കൊടുക്കണം... അല്ലെങ്കിൽ ഓർമ്മയിൽ സൂക്ഷിക്കാനൊരു നല്ലവാക്കെങ്കിലും..... അംബിക ഏലംകുളം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,