bot

ഇത്തരം രേഖകള്‍ വാട്‌സാപ്പ് വഴിയും ഡിജിലോക്കറില്‍ നിന്ന് എടുക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.

MyGov Helpdesk WhatsApp എന്ന ചാറ്റ്‌ബോട്ട് ഉപയോഗിച്ചാണ് ഇത് ഡൗണ്‍ലോഡ് ചെയ്യുക. ഈ ചാറ്റ്‌ബോട്ട് വഴി ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയെല്ലാം എളുപ്പത്തില്‍ നേടാന്‍ കഴിയും.

ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം..

9013151515 എന്ന നമ്ബര്‍ മൊബൈലില്‍ സേവ് ചെയ്യുക. ഇതാണ് MyGov HelpDesk contact number.

ഇതിന് ശേഷം സ്മാര്‍ട്ട് ഫോണില്‍ വാട്‌സാപ്പ് ആപ്ലിക്കേഷന്‍ ഒന്ന് Refresh ചെയ്യുക.

സെര്‍ച്ച്‌ ചെയ്ത് MyGov HelpDesk എന്ന chatbot തിരഞ്ഞെടുക്കുക.

'Namaste' എന്നോ 'Hello' എന്നോ ടൈപ്പ് ചെയ്ത് സന്ദേശം അയക്കുക.

ഇതോടെ 'Digilocker Services' അല്ലെങ്കില്‍ 'CO-WIN Services' തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ലഭിക്കും. ഈ മെനുവില്‍ നിന്ന് ഡിജിലോക്കര്‍ തിരഞ്ഞെടുക്കുക. നേരത്തെ നിങ്ങള്‍ക്ക് ഡിജിലോക്കറില്‍ അക്കൗണ്ട് ഉണ്ടോ എന്ന കാര്യം ഇവിടെ ചോദിക്കുന്നതാണ്. ഉണ്ടെങ്കില്‍ 'Yes' ഇല്ലെങ്കില്‍ NO എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

അക്കൗണ്ട് ഇല്ലാത്തവര്‍ ഈ സമയം അക്കൗണ്ട് തയ്യാറാക്കേണ്ടതാണ്. ഇതിനായി 12 അക്ക ആധാര്‍ നമ്ബര്‍ നല്‍കണം. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് വരുന്ന ഒടിപി നല്‍കുന്നതോടെ ഡിജിലോക്കര്‍ അക്കൗണ്ട് തയ്യാറാകുന്നു. ഈ അക്കൗണ്ടില്‍ നിന്നും ആവശ്യമായ രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഡിജിറ്റലായി കൈപ്പറ്റാവുന്നതാണ്. ചാറ്റ് ബോക്‌സില്‍ രേഖകളുടെ പിഡിഎഫ് വേര്‍ഷനാണ് ലഭ്യമാകുക.

Tags:MyGov HelpdeskMyGov Helpdesk WhatsApp chatbotDigiLocker website#whatsapp#aadhaardigilockerpan card

Popular posts from this blog

kerala state rutronix fundamentals & operating system malayalam notes with previous Q&A