Bit_Coin
ബിറ്റ്കോയിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന, സതോഷി നകാമോട്ടോ എന്ന ജപ്പാന്‍ പേരുള്ളയാള്‍ ആരാണ്? ഒരു വ്യക്തിയാണോ ഒരു കുട്ടം ആളുകളാണോ? ആഗോള സാമ്ബത്തിക രംഗത്തിന്റെ ഗതിവിഗതികള്‍ തന്നെ നിയന്ത്രിച്ച ബിറ്റ്കോയിന്‍ എന്ന ഡിജിറ്റല്‍ കറന്‍സിയുടെ ഉപജ്ഞാതാവായി കരുതുന്ന, സതോഷി നകാമോട്ടോ ആരാണെന്ന് കണ്ടത്താന്‍ നിരവധി പഠനങ്ങളും അന്വേഷണങ്ങളും നടന്നിട്ടുണ്ട്. പക്ഷേ ആര്‍ക്കും അത് പിടികിട്ടിയിട്ടില്ല. ഇപ്പോഴിതാ ബിറ്റ്‌കോയിന്റെ പിതാവിലേയ്ക്ക് വെളിച്ചം വീശി എച്ച്‌ബിഒയുടെ ഒരു ഡോക്യൂമെന്ററി പുറത്തുവന്നിരിക്കയാണ്. സതോഷി നകാമോട്ടോ ആരാണെന്ന് തങ്ങള്‍ പഠനങ്ങളിലൂടെ കണ്ടെത്തിയെന്നാണ് എച്ച്‌ബിഒ അവകാശപ്പെടുന്നത്! ബിറ്റ്കോയിന്‍ ഉന്നതങ്ങളിലേക്ക് നീങ്ങുമ്ബോഴാണ് പുതിയ വെളിപ്പെടുത്തലും ഉണ്ടാവുന്നത്. അമേരിക്കയില്‍ ട്രംപ് ജയിച്ച ദിവസം ബിറ്റ് കോയിന്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കയാണ്. ചരിത്രത്തില്‍ ആദ്യമായി ബിറ്റ് കോയിന്‍ 80,000 ഡോളറിന് സമീപം ക്ലോസിങ് നടത്തിയത് അന്നാണ്. ഡിജിറ്റല്‍ ആസ്തികളോട് അനുകൂല നിലപാട് സ്വീകരിക്കുന്ന ട്രംപിന്റെ മികച്ച വിജയമാണ് ക്രിപ്റ്റോ വിപണികളെ അര്‍മാദത്തിലാക്കിയത്. ഡിജിറ്റല്‍ ആസ്തി വ്യവസായത്തില്‍ യു.എസി...