കവിത  ,,,,,,,,,,,,,,,,  ചിന്തകൾ  ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,  പറയുവാനാകാതിരിക്കില്ലൊരിക്കലും  പതിവായിട്ടുള്ളയീ പാഴ്ചിന്തകൾ......  പിന്നെയും പിടിതരാതോടുന്ന ചിത്തമേ  നിർത്തുമോ നിന്റെയീ പാഴ്കിനാക്കൾ....  ചിന്തകളിൽ പേറി പായുന്ന അശ്വത്തെ  മനസ്സെ നിൻ മനതാരിൽ കടിഞ്ഞാണാലാക്കൂ...  ഇല്ലെങ്കിൽ ഈ ലോകം ചങ്ങലക്കുള്ളിലായി വ്യർത്ഥമായി വ്യഥകളായി തീരും സ്പഷ്ടം ആരാലും വെറുക്കാൻ കഴിയാത്തൊരു സത്വത്തെ   സർവ്വ കർമ്മങ്ങളാൽ തൃപ്തരാക്കാം' സത്കർമ്മ ചിന്തയാൽ മുന്നേറി നീങ്ങിയാൽ അധിപനായ് സകലതും നമ്മിലെത്തും .....  അംബിക ഏലംകുളം  ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,